top_ad
Tuesday, October 7, 2025 - 6:48 PM
Tuesday, October 7, 2025 - 6:48 PM
single_page_ads

ഈ രോ​ഗലക്ഷണങ്ങൾ നിങ്ങളിലുണ്ടോ? എങ്കിൽ അത് ഇരുമ്പിന്റെ കുറവുമൂലമാണ്

നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമായ ഒരു ധാതുവാണ് അയണ്‍ അഥവാ ഇരുമ്പ്. രോ​ഗപ്രതിരോധ ശേഷിയ്ക്കും പേശികളുടെ ശക്തിക്കും ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിനും ഇരുമ്പ് ഒരു അനിവാര്യ ഘ‌കമാണ്. എന്നാൽ, ഇരുമ്പിന്റെ അംശം ശരീരത്തിൽ കുറഞ്ഞാലോ? പലവിധ രോ​ഗങ്ങളിലേക്കും ഇത് വഴിവയ്ക്കും. എങ്ങനെ ശരീരത്തിൽ അയണിന്റെ അംശം കൂട്ടാം?

ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങണളാണ് അമിത ക്ഷീണവും തളര്‍ച്ചയും, വിളറിയ ചര്‍മ്മം, നഖങ്ങള്‍ പൊട്ടി പോവുക, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, തലമുടി കൊഴിച്ചില്‍, കാലുകളും കൈകളും തണുത്തിരിക്കുക, തലക്കറക്കം, തലവേദന തുടങ്ങിയവ.

എന്നാൽ ഭക്ഷണ ക്രമത്തിലൂടെ ഇരുമ്പിന്റെ അപര്യാപ്തയെ നമുക്ക് ഒരു പരിധിവരെ മറികടക്കാവുന്നതാണ്.

അതിനായി ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം:

ചീര, ബ്രൊക്കോളി പോലുള്ള ഇലക്കറികള്‍, ബീറ്റ്റൂട്ട്, മാതളം, ഈന്തപ്പഴം, ചിയ സീഡ്സ് തുടങ്ങിയവയില്‍ ഇരുമ്പ് അടങ്ങിയിരിക്കുന്നു.

ഇതിനു പുറമേ മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. അതുപോലെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top