ബ്രേക്ക് ഫാസ്റ്റിനുമുൻപായി ദിവസവും രാവിലെ അഞ്ച് ബദാമും മൂന്ന് ഈന്തപ്പഴവും കഴിച്ചാലോ? അങ്ങനെയുള്ള ഒരു പ്രിബ്രേക്ക്ഫാസ്റ്റ് ന്യൂട്രീഷൻ ഫുഡ്ഡിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാൽ വെെകണ്ട ഇന്നു മുതൽ ഈ രീതി ഒന്നു പരീക്ഷീച്ചു നോക്കിക്കോളു. വെറുമൊരു ലഘുഭക്ഷണമല്ല, വിവിധ വിറ്റാമിനുകളും ധാതുക്കളുംആന്റിഓക്‌സിഡന്റുകളും ഈ ഭക്ഷണത്തിലുണ്ട്. ബുദ്ധിശക്തി കൂട്ടാനോ, ഹൃദയത്തിന്റെ ആരോഗ്യം വർധിപ്പിക്കാനോ, ശരീര ഭാരം നിലനിർത്താനോ ആഗ്രഹിക്കുന്ന ഒരാൾക്ക് ഈ ഭക്ഷണങ്ങളുടെ കോമ്പിനേഷൻ ഗുണം ചെയ്യും.
വിറ്റാമിന്‍ എ, ബി, സി, കെ, പൊട്ടാസ്യം, അയേണ്‍, മഗ്നീഷ്യം, കാത്സ്യം, ഫൈബര്‍ എന്നിവ അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ടാണ് ഈന്തപ്പഴം.അതുപോലെതന്നെ വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയ നട്സാണ് ബദാം.
രാവിലെ മൂന്ന് ഈന്തപ്പഴവും അഞ്ച് ബദാമും വീതം കഴിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം പകരാന്‍ സഹായിക്കും. ദിവസവും രാവിലെ മൂന്ന് ഈന്തപ്പഴവും അഞ്ച് ബദാമും വീതം കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഒരു പദാർത്ഥമാണ് ബദാം. പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ ഇതിലുണ്ട്. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
കുടലിന്‍റെ ആരോഗ്യത്തിനും ദഹനം എളുപ്പമാകാനും മലബന്ധം അകറ്റാനും ഇവ കഴിക്കുന്നത് സഹായിക്കും. കാത്സ്യം അടങ്ങിയ ഈന്തപ്പഴവും ബദാമും കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും സഹായിക്കും. വണ്ണം കുറയ്ക്കാന്‍ ഡയറ്റ് ചെയ്യുന്നവര്‍ക്കും ദിവസവും രാവിലെ മൂന്ന് ഈന്തപ്പഴവും അഞ്ച് ബദാമും വീതം കഴിക്കാം. ഈന്തപ്പഴത്തിലെ നാരുകളും, ബദാമിലെ പ്രോട്ടീനും, ആരോഗ്യകരമായ കൊഴുപ്പും ശരീരഭാരത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.