top_ad
Tuesday, October 7, 2025 - 6:48 PM
Tuesday, October 7, 2025 - 6:48 PM
single_page_ads

അവക്കാഡോ ഉപയോ​ഗിക്കൂ… ചർമ്മം സംരക്ഷിക്കൂ…

സൺടാനും ഡിഹെെ​ഡ്രേഷനും നിങ്ങളുടെ മുഖ ചർമ്മത്തെ സാ​രമായി ബാധിക്കുന്നുണ്ടോ? എങ്കിൽ അതിനൊരു ഉപാധിയാണ് അവക്കാഡോ ചർമ്മ സംരക്ഷണത്തിന്റെ ഭാ​ഗമായി മാറ്റുന്നത്. ചർമ്മത്തിന്റെ ഇലാസ്തികതയും ഉറപ്പും മെച്ചപ്പെടുത്തുന്നതിന് അവാക്കാഡോ സഹായിക്കുമെന്ന് ജേണൽ ഓഫ് കോസ്മെറ്റിക് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. അവാക്കാഡോയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകൾ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറച്ച് ചർമ്മത്തെ സഹായിക്കും. ചർമ്മത്തെ സംരക്ഷിക്കുന്നതിനായി അവക്കാഡോ കഴിക്കുന്നതിനൊപ്പം അവാക്കാഡോ കൊണ്ടുള്ള ഫേസ് പാക്കുകളും ഉപയോ​ഗിക്കാവുന്നതാണ്.

രണ്ട് സ്പൂൺ അവാക്കാഡോയുടെ പേസ്റ്റും അൽപം ഓട്സ് പൊടിച്ചതും രണ്ട് സ്പൂൺ പാലും ചേർത്ത് പാക്കായി മുഖത്തി‌ട്ടതിനു ശേഷം 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

രണ്ട് സ്പൂൺ അവാക്കാഡോ പേസ്റ്റും അൽപം രണ്ട് സ്പൂൺ പഴം പേസ്റ്റാക്കിയതും യോജിപ്പിച്ച പാക്ക് ഉണ്ടാക്കുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക.

അൽപം അവാക്കാഡോ പേസ്റ്റും കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. മുഖത്തെ കരുവാളിപ്പ് മാറാൻ ഈ പാക്ക് മികച്ചതാണ്.

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top