top_ad
Tuesday, October 7, 2025 - 6:57 PM
Tuesday, October 7, 2025 - 6:57 PM
single_page_ads

സൗദിയുടെ ആഭ്യന്തര മന്ത്രാലയത്തിലേക്ക് അടിയന്തര സഹായം തേടി വിളിക്കുന്നവരുടെ എണ്ണം ഒരു ലക്ഷത്തിലധികം

സൗദിയുടെ ആഭ്യന്തര മന്ത്രാലയത്തിലേക്ക് അടിയന്തര സഹായം തേടി വിളിക്കുന്നവരുടെ എണ്ണം കൂടുന്നതായി കണക്ക്. 11 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് കഴിഞ്ഞ ഒരു മാസത്തിനിടെ വന്നത് 28 ലക്ഷം കോളുകളാണ് വന്നത്. അതായത്, ഒരു ദിവസം ഒരു ലക്ഷത്തിന് അടുത്ത് ഫോൺ കോളുകൾ വരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

പത്തു ലക്ഷം കോളുകളാണ് മക്കയിൽ നിന്നു മാത്രം ലഭിച്ചത്. റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലായി 2025 മാർച്ചിൽ ഏകീകൃത എമർജൻസി നമ്പറായ 911 സെന്ററുകൾക്ക് ആകെ 2,879,325 കോളുകൾ ലഭിച്ചതായി നാഷണൽ സെന്റർ ഫോർ സെക്യൂരിറ്റി ഓപ്പറേഷൻസ് കഴിഞ്ഞ ദിവസം നാഷണൽ സെന്റർ ഫോർ സെക്യൂരിറ്റി ഓപ്പറേഷൻ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഏറ്റവുമധികം കോളുകൾ ലഭിച്ചത് റിയാദിൽ നിന്നുമാണ്. 1,300,628 കോളുകളാണ് ലഭിച്ചത്. തൊട്ടു പിറകിൽ മക്കയാണ്. 1,031,253 കോളുകൾ ലഭിച്ചു. കിഴക്കൻ പ്രവിശ്യയിൽ നിന്ന് ലഭിച്ചത് 547,444 കോളുകളാണ്.

മെഡിക്കൽ സേവനങ്ങൾ, തീപിടുത്തം, ദുരന്തങ്ങൾ, ആംബുലൻസ് സേവനം തുടങ്ങിയ ആവശ്യങ്ങൾക്കായാണ് സാധരണ പൊതുജനം ഈ സേവനം ഉപയോഗപ്പെട്ടുത്തുന്നത്. അടിയന്തര റിപ്പോർട്ടുകൾ സ്വീകരിക്കുന്നതിനും അവ ഉചിതമായ സുരക്ഷാ, സേവന ഏജൻസികളിലേക്ക് കൈമാറുന്നതിനും ചുമതലയുള്ള ഏകീകൃത എമർജൻസി ഓപ്പറേഷൻസ് സിസ്റ്റത്തിന്റെ ഭാഗമായാണ് കോളുകൾ കൈകാര്യം ചെയ്തത്. എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും അടിയന്തിര ആവശ്യങ്ങൾക്കുള്ള സേവനം ചെയ്യാനുള്ള സംവിധാനം മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യത്തിൽ പ്രാഥമിക മാർഗനിർദേശം നൽകലും മന്ത്രാലയം നൽകുന്ന സേവനത്തിന്റെ ഭാഗമാണ്. ഓട്ടോമേറ്റഡ് സംവിധാനം വഴി വേഗത്തിലുള്ള സേവനമാണ് ലഭ്യമാകുന്നത്. പ്രത്യേക പരിശീലനം നേടിയ ഒന്നിലധികം ഭാഷകളിൽ പ്രാവീണ്യമുള്ള വിദഗ്ധരുടെ സേവനമാണ് ലഭ്യമാക്കുന്നത്.

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top