ഒമാനില്‍ ചൂട് കൂടുന്നു. ഇപ്പോള്‍ താപനില 40.1 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. സുവൈഖ് (38.0 ഡിഗ്രി), അല്‍ അവാബി, മുദൈബി, മഹ്ദ (38.4 ഡിഗ്രി), അല്‍ അവാബി, മുദൈബി, മഹ്ദ (38.4 ഡിഗ്രി), ജഅലാന്‍ ബനീ ബൂ ഹസന്‍, ഉമ്മ് അല്‍ സമാഇം (38.2 ഡിഗ്രി), ഫഹൂദ് (39.6 ഡിഗ്രി), ബൗശര്‍ (38.3 ഡിഗ്രി), ഇബ്രി (39.0 ഡിഗ്രി) എന്നീ പ്രദേശങ്ങളാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.
കുറഞ്ഞ താപനില അനുഭവപ്പെട്ടത് ഉമ്മ് അല്‍ സമാഇം,തുംറൈത്ത്, സൈഖ്,ഉമ്മ് അല്‍ സമാഇം, ജഅ്‌ലൂനി, മഖ്ശിന്‍, അല്‍ മസ്‌യൂന, മര്‍മൂല്‍, ശാലിം, ശിനാസ്,നിസ്‌വ, യങ്കല്‍ എന്നീ പ്രദേശങ്ങളിലാണ്. ചൂട് കഠിനമാകാന്‍ ഇനിയും സമയം എടുക്കും.
താപനിലയിലുണ്ടാകുന്ന മാറ്റങ്ങൾ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അതിനാൽ,വേണ്ട മുൻകരുതൽ എടുക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.