രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോഡിന് അർഹനാവാൻ തയാറെടുക്കുകയാണ്ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റനും ഇസ്രോ ബഹിരാകാശ സഞ്ചാരിയുമായ ശുഭാംശു ശുക്ല.ഫ്ലോറിഡയിൽ നിന്ന് അടുത്തമാസം ഈ ദൗത്യം വിക്ഷേപിക്കപ്പെടും.ആദ്യമായി ബഹിരാകാശത്തേക്ക് പോയ ഇന്ത്യക്കാരന്‍ രാകേശ് ശര്‍മയാെണങ്കിലും രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരന്‍,അല്ലെങ്കിൽ ഇസ്രോ അംഗം എന്ന നേട്ടം ഇതോടെ ശുഭാംശു ശുക്ലയുടെ പേരിലാകും.
സ്‌പേസിന്റെ നാലാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യത്തിന് ആക്സിയോം 4(AX-4) എന്നാണ് പേര് നൽകിയിരിക്കുന്നത്. ദൗത്യത്തിന് നേതൃത്വം നൽകുന്നത് മുൻ നാസ ബഹിരാകാശയാത്രികയും ആക്സിയം സ്‌പേസിലെ ഹ്യൂമൻ സ്പെയ്സ് മിഷൻ ഡയറക്ടറുമായ പെഗി വിറ്റ്‌സണാണ്. ശുക്ല പൈലറ്റിന്റെ റോൾ ഏറ്റെടുക്കും, രണ്ട് മിഷൻ സ്പെഷ്യലിസ്റ്റുകൾ പോളണ്ടിൽ നിന്നുള്ള സ്വാവോസ് ഉസ്‌നാൻസ്‌കി- വിസ്‌നെവ്‌സ്‌കിയും (ഇഎസ്‌എ, പ്രോജക്റ്റ് ബഹിരാകാശയാത്രികൻ) ഹംഗറിയിൽ നിന്നുള്ള ടിബോർ കപുവുമാണ്.
1985 ഒക്ടോബർ 10 ന് ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ജനിച്ച ശുക്ല, പൂനെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിലാണ് പഠനം പൂർത്തിയാക്കിയത്. 2006 ജൂണിൽ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) യുദ്ധവിമാന വിഭാഗത്തിൽ ചേർന്ന അദ്ദേഹം 2024 മാർച്ചിൽ ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം നേടി.
2019 ൽ, ഇസ്രോ അദ്ദേഹത്തെ ബഹിരാകാശയാത്രിക പരിശീലനത്തിനായി തിരഞ്ഞെടുത്തു. തുടർന്ന് അദ്ദേഹം മോസ്കോയിലെ സ്റ്റാർ സിറ്റിയിലുള്ള യൂറി ഗഗാറിൻ കോസ്മോനട്ട് പരിശീലന കേന്ദ്രത്തിൽ പരിശീലനം നേടി. 2024 ഫെബ്രുവരിയിൽ, 2026 ൽ ആസൂത്രണം ചെയ്ത ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഇസ്രോയുടെ ഗഗൻയാൻ ദൗത്യത്തിന്റെ പ്രധാന ബഹിരാകാശയാത്രികനായി അദ്ദേഹത്തെ തിരഞ്ഞെടുത്തു.