top_ad
Tuesday, October 7, 2025 - 6:41 PM
Tuesday, October 7, 2025 - 6:41 PM
single_page_ads

ബഹ്‌റൈനില്‍ ഓപ്പൺ ഹൗസ് ; മിക്ക പരാതികള്‍ക്കും പരിഹാരമായതായി ഇന്ത്യൻ അംബാസഡർ

ബഹ്‌റൈന്‍ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. 68 ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചതിന് ബഹ്‌റൈൻ ഭരണാധികാരികൾക്ക് ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് നന്ദി പറഞ്ഞു. ഈദുൽ ഫിത്ർ ആശംസകൾ നേർന്നുകൊണ്ടാണ് അംബാസഡർ ഓപ്പൺ ഹൗസിന് തുടക്കം കുറിച്ചത്.

ഏപ്രിൽ 1 മുതൽ പാസ്‌പോർട്ട്, വീസ, മറ്റ് കോൺസുലാർ സേവന ഫീസ് പരിഷ്‌കരിച്ചതായും അംബാസഡർ അറിയിച്ചു. വിശദാംശങ്ങൾ മിഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. കഴിഞ്ഞ ഓപ്പൺ ഹൗസിൽ ഉന്നയിച്ച മിക്ക കേസുകളും പരിഹരിച്ചതായി അദ്ദേഹം അറിയിച്ചു.

ഓപ്പൺ ഹൗസിൽ എംബസിയുടെ കമ്മ്യൂണിറ്റി വെൽഫെയർ ആൻഡ് കോൺസുലാർ ടീമും അഭിഭാഷകരുടെ പാനലും സന്നിഹിതരായിരുന്നു. ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, ബംഗാളി, മലയാളം എന്നീ ഭാഷകളിലായി നടത്തിയ ഓപ്പൺ ഹൗസിൽ 30-ൽ അധികം ഇന്ത്യൻ പൗരന്മാർ പങ്കെടുത്തു.

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top