കേരള ഫുട്ബോളിലെ തിളക്കമുള്ള താരത്തിന്റെ വിയോഗത്തില്‍ ദുഃഖം പ്രകടം. മുൻ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് (60) പയ്യന്നൂരില്‍ വച്ചാണ് വിട പറഞ്ഞത്. കേരള പോലീസ് റിട്ട. അസിസ്റ്റൻ്റ് കമാൻഡന്‍റ് ആയിരുന്നു.
രണ്ട് തവണ കേരള പോലീസ് ഫെഡറേഷൻ കപ്പ് സ്വന്തമാക്കിയപ്പോള്‍ ടീമിലെ ലെഫ്റ്റ് വിങ് ബാക്കിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു ബാബുരാജ്. വി.പി. സത്യൻ, യു.ഷറഫലി, സി.വി പാപ്പച്ചൻ, ഐം.എം വിജയൻ , കെ.ടി ചാക്കോ, ഹബീബ് റഹ്മാൻ തുടങ്ങിയവർക്കൊപ്പം പോലീസ് ടീമിന്‍റെ ആദ്യ ഇലവനിൽ മിന്നുന്ന താരമായിരുന്നു. 2008-ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ കരസ്ഥമാക്കി. 2020-ല്‍ കേരള പോലീസില്‍നിന്ന് വിരമിച്ചു.
കോളജ് പഠന സമയത്ത് പയ്യന്നൂർ കോളേജ് ടീമിൽ അംഗമായിരുന്നു. നിരവധി ടൂർണ്ണമെന്റുകൾ കളിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കുവേണ്ടിയും ജഴ്സി അണിഞ്ഞു.
1986-ൽ ഹവിൽദാറായി ആണ് കേരള പോലീസിൽ ചേർന്നത്.