ഇടുക്കി കട്ടപ്പനയിലെ കോവിൽമല രാജാവ് രാമൻ രാജമന്നാൻ ഇപ്പോഴും കൃഷിപ്പണിയില്‍. ഏലത്തോട്ടത്തിലാണ് രാജാവിന്റെ ശ്രദ്ധ. കിരീടവും മേൽക്കുപ്പായവും ധരിച്ച് ആദിവാസിക്കുടികള്‍ സന്ദര്‍ശിക്കുന്ന രാജമന്നാൻ കൃഷിയിടത്തിലും സജീവമാണ്. കോവിൽമല മന്നാൻ പാലസിന് സമീപമുള്ള ഒരേക്കറോളം വരുന്ന കൃഷിയിടമാണ് രാജാവ് പരിപാലിക്കുന്നത്.
.
ഗുണമേന്മ കൂടുതലുള്ള ‘കണിപറമ്പൻ’ ഇനത്തിൽപ്പെട്ട 400-ൽ അധികം ഏലച്ചെടികളാണ് ഇവിടെയുള്ളത്. പ്രധാന വിളപ്പെടുപ്പ് അടുത്ത ജൂൺമുതൽ നടക്കും.
കൊച്ചി മഹാരാജാസ് കോളേജിൽനിന്നാണ് ബിരുദപഠനം പൂർത്തിയാക്കിയത്. അതിനുശേഷം സ്വന്തം കൃഷിയിലേക്കും രാജാവ് ശ്രദ്ധയൂന്നി. നല്ല വിളവെടുപ്പാണ് ലക്ഷ്യം. അതിലാണ് ശ്രദ്ധ എന്നാണ് രാജാവിന്റെ പ്രതികരണം.