top_ad
Tuesday, October 7, 2025 - 5:14 PM
Tuesday, October 7, 2025 - 5:14 PM
single_page_ads

”ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ല”; നിലപാട് വ്യക്തമാക്കി ചെെന

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്ന് ചെെന. അമേരിക്കക്കെതിരെയുള്ള പ്രതിരോധ നടപടികൾ പിൻവലിച്ചില്ലെങ്കിൽ ചൈനീസ് ഉൽപന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. അമേരിക്കയുടെ പകരച്ചുങ്കത്തിന് തിരിച്ചടിയായി യുഎസ് ഉൽപ്പന്നങ്ങൾക്ക് 34 ശതമാനം തീരുവ ചെെന ഏർപ്പെടുത്തിയിരുന്നു. അധിക തീരുവ ചൈന പിന്‍വലിച്ചില്ലെങ്കില്‍ 50 ശതമാനം തീരുവ കൂടി ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

ചൈനയെ ഭീഷണിപ്പെടുത്തുന്നതോ സമ്മർദ്ദത്തിലാക്കുന്നതോ നല്ല മാർ​ഗമല്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്നും യുഎസിലെ ചൈനീസ് എംബസി വക്താവ് ലിയു പെങ്യു എഎഫ്‌പിയോട് പറഞ്ഞു. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം പുതിയ തീരുവ ചുമത്തിയാൽ ശക്തമായി പ്രതികരിക്കുമെന്നും ചൈന വ്യക്തമാക്കി. പ്രതികാര നടപടി സ്വീകരിച്ചാൽ ചൈനയ്ക്കുമേൽ അധികമായി 50 ശതമാനം വരെ തീരുവ ഏർപ്പെടുത്തുമെന്നു കഴിഞ്ഞ ദിവസമാണ് ഡോണൾഡ് ട്രംപ് അറിയിച്ചത്.

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top