ഈ വർഷം കടുത്ത ചൂടിനു സാധ്യത കുറവെന്ന് സൂചന. ആലപ്പുഴയില്‍ ഇടവിട്ടു മഴ ലഭിക്കുന്നതിന് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. . ഏപ്രിലിൽ ഇടവിട്ട് മഴയുണ്ടാകും.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭൂരിഭാഗം ജില്ലകളിലും വൈകിട്ടു മഴ ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചൂട് കുറവാണ്.
2023ലെ വേനൽക്കാലത്തിനു സമാനമായ സാഹചര്യങ്ങളാണ് ഈ വർഷവുമെന്നാണ് അനുമാനം. 36 ഡിഗ്രി സെൽഷ്യസ് താപനില പ്രതീക്ഷിക്കാം. തുടർച്ചയായ ദിവസങ്ങളിൽ ചൂട് കൂടുന്നതു കാരണമുള്ള പ്രശ്നങ്ങളും മഴ കാരണം ഒഴിവാകും.