ഇന്ത്യയിലേക്ക് 26 റഫാൽ എം യുദ്ധവിമാനങ്ങൾ കൂടി എത്തും. നാവികസേനയ്ക്കായാണ് ഈ വിമാനങ്ങള്‍ വാങ്ങുന്നത്. നാവികസേനയുടെ ഐഎന്‍എസ് വിക്രാന്തിലായിരിക്കും 26 റഫാൽ വിമാനങ്ങൾ വിന്യസിക്കുക.
ഫ്രാന്‍സുമായി 63,000 കോടിയുടെ കരാർ ഉടൻ ഒപ്പിടുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കരാറിന് കേന്ദ്ര മന്ത്രിസഭാ സമിതിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഈ മാസം ഇന്ത്യയിൽ ഫ്രഞ്ച് പ്രതിരോധ മന്ത്രി സെബാസ്റ്റ്യന്‍ ലെക്കോർനു എത്തുന്നുണ്ട്. അദ്ദേഹം കരാറിൽ ഒപ്പിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അഞ്ച് വര്‍ഷത്തിനുള്ളില്‍ വിമാനങ്ങള്‍ ഫ്രാൻസ് ഇന്ത്യയ്ക്ക് കൈമാറും. കരാർ പ്രകാരമുള്ള 26 വിമാനങ്ങളിൽ 22 എണ്ണം സിംഗിള്‍ സീറ്ററും 4 എണ്ണം ട്വീൻ സീറ്റർ വിമാനങ്ങളുമാണ്.