top_ad
Tuesday, October 7, 2025 - 6:48 PM
Tuesday, October 7, 2025 - 6:48 PM
single_page_ads

കടല്‍വഴിയുള്ള തീവ്രവാദ പ്രവർത്തനങ്ങളെ ചെറുക്കണമെന്ന് രജനികാന്ത്; അഭ്യര്‍ത്ഥന വീഡിയോ സന്ദേശത്തിലൂടെ

കടല്‍വഴിയുള്ള തീവ്രവാദ പ്രവർത്തനങ്ങളെ ചെറുക്കാൻ ആഹ്വാനവുമായി നടന്‍ രജനികാന്ത്. തീരദേശവാസികളുടെ സഹായമാണ് രജനി അഭ്യര്‍ഥിച്ചത്. വീഡിയോയിലൂടെയാണ് രജനിയുടെ ആഹ്വാനം.

രാജ്യത്തിന്റെ സമാധാനത്തിനും യശസ്സിനും കളങ്കമുണ്ടാക്കാൻ ശ്രമിക്കുന്ന തീവ്രവാദികൾ കടൽവഴിയാണെത്തുന്നതെന്ന് മുംബൈ ഭീകരാക്രമണം ഉദാഹരിച്ച് രജനി ചൂണ്ടിക്കാട്ടി.

തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. സംശയാസ്പദമായ സാഹചര്യത്തിൽ ചുറ്റിക്കറങ്ങുന്നവരെ കണ്ടാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്യണം.

സിഐഎസ്എഫ് കന്യാകുമാരി വരെ നടത്തുന്ന സൈക്ക്ലത്തോണിന്റെ ഭാഗമായാണ് രജനിയുടെ ആഹ്വാനം. .

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top