സര്‍ക്കാര്‍ കന്നുകാലി സെന്‍സസ് യഥാസമയം എടുക്കാറുണ്ട്. ഇവയുടെ എണ്ണം കൃത്യമായി മനസിലാക്കാന്‍ വേണ്ടിയാണിത്. ഈ കണക്കെടുപ്പ് പൂര്‍ത്തിയാക്കിയാണ് പുരോഗതി വിലയിരുത്തി വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത്.
കന്നുകാലികള്‍ കുറഞ്ഞാല്‍ അത് പഠനവിഷയമാണ്. ജില്ലാ തലത്തില്‍ കുറയുകയാണെങ്കില്‍ ആ ജില്ല അടിസ്ഥാനമാക്കിയാവും പഠനം. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നാണ് പഠനവിഷയമാക്കുക. പ്രതിദിനം ആറു ലക്ഷം ലീറ്റർ പാലാണ് മിൽമ അയൽ സംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവരുന്നത്. അതുകൊണ്ട് തന്നെ ഇവിടെ ഉത്പാദനം കുറഞ്ഞാല്‍ അത് മില്‍മയെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
കന്നുകാലികളുടെ എണ്ണവും പാലുൽപാദനവും ഈ കണക്കുകൾ ശാസ്ത്രീയ വിശകലനം ചെയ്ത് പദ്ധതികൾ വിഭാവനം ചെയ്ത് നടപ്പിലാക്കിയില്ലെങ്കിൽ വരും കാലങ്ങളിൽ മൃഗസംരക്ഷണ മേഖല പേരിനു മാത്രമാകും.