ഫിബ പുരുഷ ഏഷ്യ കപ്പ് ബാസ്കറ്റ്ബോൾ 2025 എഡിഷനിലേക്ക് ഇന്ത്യൻ ടീമും. ആവേശഭരിതമായ പോരാട്ടത്തിൽ ബെഹറിനെ കീഴടക്കിയാണ് ഇന്ത്യ ഏഷ്യ കപ്പ് യോഗ്യത സ്വന്തമാക്കിയത്. സ്കോർ 81-77.
ഓഗസ്റ്റ് അഞ്ച് മുതൽ 17വരെയാണ് ഏഷ്യ കപ്പ്. സൗദി അറേബ്യയിലെ ജിദ്ദയാണ് വേദിയാകുന്നത്.
നീണ്ട 12 വർഷത്തിനുശേഷമാണ് ഇന്ത്യ ബെഹറിനെ കീഴടക്കുന്നത്. മത്സരത്തിൽ ഇന്ത്യക്കായി മലയാളി താരം പ്രണവ് പ്രിൻസ് 11 പോയിന്റ് സ്വന്തമാക്കി.