Tuesday, January 6, 2026 - 7:09 AM

Author name: TestUser

Football

ഐ ലീഗില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഒന്നാമത്; അപ്പീല്‍ ഫലം വിജയികളെ നിര്‍ണയിക്കും

ഐ ലീഗില്‍ എല്ലാം മത്സരങ്ങളും അവസാനിച്ചപ്പോള്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഒന്നാമത്. കിരീടം നേടുമോ എന്നറിയാന്‍ കാത്തിരിക്കണം. ഇന്റർ കാശി അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന് നൽകിയ അപ്പീൽ നല്‍കിയതിനാല്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഫലം വന്നാൽ മാത്രമേ ചിത്രം വ്യക്തമാകൂ. അപ്പീൽ അനുകൂലമായാൽ ഇന്റർകാശിക്ക്‌ മൂന്നുപോയനറും അതുവഴി കിരീടവും ലഭിക്കും. ഏപ്രിൽ 28-നാണ് വിധി. അവസാനമത്സരങ്ങളില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ്-റിയല്‍ കാശ്മിര്‍ മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ ഇന്റര്‍ കാശി രാജസ്ഥാനെ കീഴടക്കി. ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് രാജസ്ഥാനെ തോല്‍പ്പിച്ചത്. റിയല്‍ കശ്മീറും ചര്‍ച്ചിലും ഓരോ ഗോള്‍വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. അതേസമയം ഡെംപോ എഫ്‌സിയോട് ഗോകുലം കേരള പരാജയപ്പെട്ടു. മൂന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ തോല്‍വി. ​ഗോകുലത്തിന്റെ കിരീടപ്രതീക്ഷ അവസാനിച്ചു. 22 മത്സരങ്ങളില്‍ നിന്ന് 40 പോയന്റുമായി ചര്‍ച്ചിലാണ് പട്ടികയില്‍ ഒന്നാമത്. ഇന്റര്‍ കാശി 39 പോയന്റുകളുമായി രണ്ടാമതാണ്. റിയല്‍ കശ്മിര്‍ മൂന്നാമതും ഗോകുലം നാലാമതുമാണ്.

Football

ബെംഗളൂരു എഫ്‌സി ഇന്ത്യൻ സൂപ്പർലീഗ് ഫൈനലിൽ; ബെര്‍ത്തുറപ്പിച്ചത് ഛേത്രി നേടിയ ഗോള്‍

ബെംഗളൂരു എഫ്‌സി ഇന്ത്യൻ സൂപ്പർലീഗ് ഫൈനലിൽ. അഗ്രിഗേറ്റ് സ്‌കോറിന്റെ(3-2) ബലത്തിലാണ് ബെംഗളൂരു ഫൈനല്‍ എത്തിയത്. 2-1 നാണ് രണ്ടാം പാദത്തില്‍ ഗോവ വിജയിച്ചത്. ഇഞ്ചുറി ടൈമില്‍ സുനില്‍ ഛേത്രി നേടിയ ഗോളാണ് ടീമിന് ഫൈനല്‍ ബെര്‍ത്തുറപ്പിച്ചത്. രണ്ടാം പാദത്തില്‍ ഗോവ വിജയിച്ചത് 2-1 നാണ്. ഇഞ്ചുറി ടൈമില്‍ സുനില്‍ ഛേത്രി നേടിയ ഗോളാണ് ടീമിന് ഫൈനല്‍ ബെര്‍ത്തുറപ്പിച്ചത്. ആദ്യപാദത്തിൽ 2-0 നാണ് ബെം​ഗളൂരു ജയിച്ചത്. മത്സരത്തിന്റെ ആദ്യമിനിറ്റുകളില്‍ തന്നെ ആക്രമിച്ച് കളിച്ച് ഗോവ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു. രണ്ടാം പകുതിയില്‍ 49-ാം മിനിറ്റിലും 88-ാം മിനിറ്റിലും ഗോവ ലക്ഷ്യം കണ്ടു. 49-ാം മിനിറ്റില്‍ ബോര്‍ജ ഹെറേരയും 88-ാം മിനിറ്റില്‍ അര്‍നാണ്ടോ സാദിക്കുമാണ് ഗോള്‍ നേടിയത്. 2-0 ന് മുന്നിലെത്തിയതോടെ അഗ്രിഗേറ്റ് സ്‌കോറും തുല്യമായി. എന്നാല്‍ ഇഞ്ചുറി ടൈമില്‍ വലകുലുക്കി ഛേത്രി ബെംഗളൂരുവിനെ ഫൈനലിലെത്തിച്ചു. ആദ്യപാദത്തിൽ ഗോവയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബെംഗളൂരു തോൽപ്പിച്ചത്. ഇരുപാദങ്ങളിലുമായി 3-2 എന്ന സ്കോറിനാണ് ബെം​ഗളൂരുവിന്റെ ഫൈനൽ പ്രവേശം.

Football

ഓര്‍മയായത് ഫുട്ബോളിലെ തിളക്കമുള്ള താരം; എം.ബാബുരാജിന്റെ മരണത്തില്‍ ദുഃഖം പ്രകടം

കേരള ഫുട്ബോളിലെ തിളക്കമുള്ള താരത്തിന്റെ വിയോഗത്തില്‍ ദുഃഖം പ്രകടം. മുൻ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് (60) പയ്യന്നൂരില്‍ വച്ചാണ് വിട പറഞ്ഞത്. കേരള പോലീസ് റിട്ട. അസിസ്റ്റൻ്റ് കമാൻഡന്‍റ് ആയിരുന്നു. രണ്ട് തവണ കേരള പോലീസ് ഫെഡറേഷൻ കപ്പ് സ്വന്തമാക്കിയപ്പോള്‍ ടീമിലെ ലെഫ്റ്റ് വിങ് ബാക്കിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു ബാബുരാജ്. വി.പി. സത്യൻ, യു.ഷറഫലി, സി.വി പാപ്പച്ചൻ, ഐം.എം വിജയൻ , കെ.ടി ചാക്കോ, ഹബീബ് റഹ്മാൻ തുടങ്ങിയവർക്കൊപ്പം പോലീസ് ടീമിന്‍റെ ആദ്യ ഇലവനിൽ മിന്നുന്ന താരമായിരുന്നു. 2008-ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ കരസ്ഥമാക്കി. 2020-ല്‍ കേരള പോലീസില്‍നിന്ന് വിരമിച്ചു. കോളജ് പഠന സമയത്ത് പയ്യന്നൂർ കോളേജ് ടീമിൽ അംഗമായിരുന്നു. നിരവധി ടൂർണ്ണമെന്റുകൾ കളിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കുവേണ്ടിയും ജഴ്സി അണിഞ്ഞു.1986-ൽ ഹവിൽദാറായി ആണ് കേരള പോലീസിൽ ചേർന്നത്.

TECHNOLOGY

ഇന്ത്യന്‍ നിര്‍മ്മിത പേടിഎം മഹാകുംഭ് സൗണ്ട്‌ബോക്‌സ് പേടിഎം അവതരിപ്പിച്ചു

ഇന്ത്യന്‍ നിര്‍മ്മിത പേടിഎം മഹാകുംഭ് സൗണ്ട്‌ബോക്‌സ് പേടിഎം അവതരിപ്പിച്ചു. ഡിജിറ്റല്‍ സ്‌ക്രീനില്‍ തല്‍സമയ പേയ്‌മെന്‍റ് അലര്‍ട്ടുകളും തത്സമയ ഇടപാട് ട്രാക്കിങും അറിയാന്‍ കഴിയുന്ന പേടിഎമ്മിന്‍റെ സൗണ്ട്‌ബോക്‌സ് ശ്രേണിയിലെ ഏറ്റവും പുതിയ 4ജി ഉപകരണം വ്യാപാരികള്‍ക്കും ബിസിനസുകാര്‍ക്കും പേയ്‌മെന്‍റുകളെ എളുപ്പത്തില്‍ ട്രാക്ക് ചെയ്യാനും ഇടപാടിന്‍റെ വിസിബിലിറ്റി മെച്ചപ്പെടുത്താനും കഴിയും. പേടിഎം മഹാകുംഭ് സൗണ്ട് ബോക്‌സില്‍ തത്സമയ ഇടപാട് അപ്‌ഡേറ്റുകള്‍, ആകെ കളക്ഷന്‍, ഉപകരണത്തിന്‍റെ സ്റ്റാറ്റസ് എന്നിവ വ്യക്തമായി അറിയാന്‍ കഴിയുന്ന ബില്‍റ്റ്-ഇന്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ ഉണ്ട്. ഈ സ്ക്രീന്‍ വഴി വ്യാപാരികള്‍ക്ക് ഇടപാടുകള്‍ തൽസമയം കാണാനും ഓഡിയോ അലര്‍ട്ടുകള്‍ സ്വീകരിക്കാനും സാധിക്കുന്നു. പേടിഎം മഹാകുംഭ് സൗണ്ട് ബോക്‌സില്‍ തത്സമയ ഇടപാട് അപ്‌ഡേറ്റുകള്‍, ആകെ കളക്ഷന്‍, ഉപകരണത്തിന്‍റെ സ്റ്റാറ്റസ് എന്നിവ വ്യക്തമായി അറിയാന്‍ കഴിയുന്ന ബില്‍റ്റ്-ഇന്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ ഉണ്ട്. ഈ സ്ക്രീന്‍ വഴി വ്യാപാരികള്‍ക്ക് ഇടപാടുകള്‍ തല്‍ക്ഷണം കാണാനും ഓഡിയോ അലര്‍ട്ടുകള്‍ സ്വീകരിക്കാനും സാധിക്കുന്നു. ഒന്നിലധികം പേയ്‌മെന്‍റുകള്‍ നടക്കാറുള്ള തിരക്കേറിയ സമയങ്ങളില്‍ വ്യാപാരികള്‍ക്ക് പുതിയ പേടിഎം സൗണ്ട്ബോക്സ് കൂടുതല്‍ സഹായകരമാകും.

TECHNOLOGY

വീഡിയോ കോളിം​ഗിൽ പുതിയ ഫീച്ചറുകൾ; മാറ്റങ്ങളുമായി വാട്സ്ആപ്പ്

മെസേജിംഗിനായി ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോ​ഗിക്കുന്ന പ്ലാറ്റ്ഫോമാണ് വാട്‌സ്ആപ്പ്. ഏകദേശം 3.5 ബില്യൺ ഉപയോക്താക്കൾ പ്രതിദിനം വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ. അതുകൊണ്ടുതന്നെ ഉപയോക്തൃ സൗഹൃദമാക്കുന്നതിന്റെ ഭാ​ഗമായി വാട്സ്ആപ്പ് ആപ്ലക്കേഷനിൽ നിരന്തരം മാര്റങ്ങൾ വരുത്തിക്കൊണ്ടേയിരിക്കും. ഇപ്പോഴിതാ ഇപ്പോഴിതാ വാട്‌സ്ആപ്പ് വോയിസ് കോളിംഗ്, വീഡിയോ കോളിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ അപ്‍ഡേറ്റുകൾ അവതരിപ്പിക്കാൻ പോകുന്നു. വാട്സ്ആപ്പ് അപ്‌ഡേറ്റ്സ് ട്രാക്കറായ WABetainfo യിലാണ് ഇക്കാര്യങ്ങൾ പങ്കുവച്ചത്. പുതിയ ഫീച്ചറുകൾ അടങ്ങിയ വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ ഇതിനോ‌ടകം തന്നെ പ്ലേറ്റോറിൽ ലഭ്യമാണ്. മാറ്റങ്ങൾ ഇങ്ങനെയാണ് വോയിസ്, വീഡിയോ കോളുകൾക്കായി വാട്‌സ്ആപ്പ് മൂന്ന് പുതിയ ഫീച്ചറുകൾ ചേർക്കുന്നുണ്ടെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോർട്ട് ചെയ്യുന്നു. ഇൻകമിംഗ് വോയ്‌സ് കോൾ അറിയിപ്പുകൾ നിശബ്‍ദമാക്കാൻ മ്യൂട്ട് ബട്ടൺ. അതായത് ഉപയോക്താക്കൾക്ക് ഇപ്പോൾ അവരുടെ മൈക്രോഫോൺ നിശബ്‍ദമാക്കിവച്ചുകൊണ്ട് കോളുകൾക്ക് മറുപടി നൽകാൻ കഴിയും.വീഡിയോ കോളിന് മറുപടി നൽകുന്നതിനുമുമ്പ് ഉപയോക്താക്കൾക്ക് അവരുടെ വീഡിയോ ഓഫ് ചെയ്യാനുള്ള ഓപ്ഷനും ലഭിക്കും. മുമ്പ്, കോൾ എടുത്ത ശേഷം ഉപയോക്താക്കൾക്ക് ക്യാമറ ഓഫാക്കേണ്ടി വന്നിരുന്നു. കൂടാതെ, വീഡിയോ കോളുകൾക്കിടയിൽ ഇമോജി പ്രതികരണങ്ങൾ നൽകാനും വാട്‌സ്ആപ്പ് പദ്ധതിയിടുന്നു.

GLOBAL NEWS, TECHNOLOGY

ഇന്ത്യയിലെ 9.7 ദശലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സ്ആപ്പ്

ഈ വർഷം ഫെബ്രുവരിയിൽ, ഇന്ത്യയിലെ 9.7 ദശലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചതായി അധിക‍ൃതർ. ഏറ്റവും പുതിയ പ്രതിമാസ സുരക്ഷാ റിപ്പോർട്ടിലാണ് കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയത്. 1.4 ദശലക്ഷത്തിലധികം അക്കൗണ്ടുകൾ ഉപയോക്തൃ പരാതികൾ ഫയൽ ചെയ്യുന്നതിനുമുമ്പ് തന്നെ നീക്കം ചെയ്തു. ഇന്ത്യയിൽ 500 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് മെറ്റ പ്ലാറ്റ്ഫോമിനുള്ളത്. 2021-ലെ ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) നിയമങ്ങൾക്കനുസൃതമായി പ്രസിദ്ധീകരിച്ച റിപ്പോർട്ടാണിത്. ഉപയോക്താക്കളുടെ സുരക്ഷക്ക് വേണ്ടി വാട്സാപ് പല തരത്തിലുള്ള നടപടികൾ കൈകൊള്ളുന്നതിൽ പ്രധാനപ്പെട്ടതാണ് ഉപയോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന അക്കൗണ്ടുകൾ റിപ്പോർട്ട്‌ ചെയ്യാനുള്ള സംവിധാനം. ഇത്തരത്തിലുള്ള ഉപയോക്തൃ റിപ്പോർട്ടുകളുടെ പേരിലാണ് പല വിലക്കുകളും ഉണ്ടാകുന്നതെങ്കിലും, സംശയാസ്‌പദമായ പെരുമാറ്റം കണ്ടെത്തുന്നതിന് വാട്സാപ് ഓട്ടമേറ്റഡ് ഡിറ്റക്ഷനും ഉപയോഗിക്കുന്നു. ബാൻ കിട്ടാനുള്ള കാരണങ്ങള്‍ ബൾക്ക് സന്ദേശങ്ങൾ അയയ്‌ക്കാൻ ബോട്ടുകളോ മൂന്നാം കക്ഷി ആപ്പുകളോ ഉപയോഗിക്കുന്നതും ആളുകളെ അവരുടെ സമ്മതമില്ലാതെ ഗ്രൂപ്പുകളിലേക്ക് ചേർക്കുന്നത്, പ്രത്യേകിച്ച് അവർ ആവർത്തിച്ച് പുറത്തുകടക്കുകയാണെങ്കിൽ ബാൻ ലഭിച്ചേക്കാം.വാട്സാപ്പിന്റെ സേവന നിബന്ധനകൾ ലംഘിക്കുന്ന അക്കൗണ്ട് ബാൻ ചെയ്യപ്പെടാൻ കാരണമാകും. നിയമവിരുദ്ധമായ, അപകീർത്തികരമായ, ഭീഷണിപ്പെടുത്തുന്ന, ശല്യപ്പെടുത്തുന്ന, അല്ലെങ്കിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ അയയ്ക്കുന്നതും ബാൻ ലഭിക്കാൻ കാരണമാകുന്നു.

GLOBAL NEWS, TECHNOLOGY

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരൻ; ശുഭാംശു ശുക്ല

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോഡിന് അർഹനാവാൻ തയാറെടുക്കുകയാണ്ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റനും ഇസ്രോ ബഹിരാകാശ സഞ്ചാരിയുമായ ശുഭാംശു ശുക്ല.ഫ്ലോറിഡയിൽ നിന്ന് അടുത്തമാസം ഈ ദൗത്യം വിക്ഷേപിക്കപ്പെടും.ആദ്യമായി ബഹിരാകാശത്തേക്ക് പോയ ഇന്ത്യക്കാരന്‍ രാകേശ് ശര്‍മയാെണങ്കിലും രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരന്‍,അല്ലെങ്കിൽ ഇസ്രോ അംഗം എന്ന നേട്ടം ഇതോടെ ശുഭാംശു ശുക്ലയുടെ പേരിലാകും. സ്‌പേസിന്റെ നാലാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യത്തിന് ആക്സിയോം 4(AX-4) എന്നാണ് പേര് നൽകിയിരിക്കുന്നത്. ദൗത്യത്തിന് നേതൃത്വം നൽകുന്നത് മുൻ നാസ ബഹിരാകാശയാത്രികയും ആക്സിയം സ്‌പേസിലെ ഹ്യൂമൻ സ്പെയ്സ് മിഷൻ ഡയറക്ടറുമായ പെഗി വിറ്റ്‌സണാണ്. ശുക്ല പൈലറ്റിന്റെ റോൾ ഏറ്റെടുക്കും, രണ്ട് മിഷൻ സ്പെഷ്യലിസ്റ്റുകൾ പോളണ്ടിൽ നിന്നുള്ള സ്വാവോസ് ഉസ്‌നാൻസ്‌കി- വിസ്‌നെവ്‌സ്‌കിയും (ഇഎസ്‌എ, പ്രോജക്റ്റ് ബഹിരാകാശയാത്രികൻ) ഹംഗറിയിൽ നിന്നുള്ള ടിബോർ കപുവുമാണ്. 1985 ഒക്ടോബർ 10 ന് ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ജനിച്ച ശുക്ല, പൂനെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിലാണ് പഠനം പൂർത്തിയാക്കിയത്. 2006 ജൂണിൽ ഇന്ത്യൻ വ്യോമസേനയുടെ (ഐ‌എ‌എഫ്) യുദ്ധവിമാന വിഭാഗത്തിൽ ചേർന്ന അദ്ദേഹം 2024 മാർച്ചിൽ ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം നേടി. 2019 ൽ, ഇസ്രോ അദ്ദേഹത്തെ ബഹിരാകാശയാത്രിക പരിശീലനത്തിനായി തിരഞ്ഞെടുത്തു. തുടർന്ന് അദ്ദേഹം മോസ്കോയിലെ സ്റ്റാർ സിറ്റിയിലുള്ള യൂറി ഗഗാറിൻ കോസ്മോനട്ട് പരിശീലന കേന്ദ്രത്തിൽ പരിശീലനം നേടി. 2024 ഫെബ്രുവരിയിൽ, 2026 ൽ ആസൂത്രണം ചെയ്ത ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഇസ്രോയുടെ ഗഗൻയാൻ ദൗത്യത്തിന്റെ പ്രധാന ബഹിരാകാശയാത്രികനായി അദ്ദേഹത്തെ തിരഞ്ഞെടുത്തു.

Bahrain

ബഹ്‌റൈനില്‍ ഓപ്പൺ ഹൗസ് ; മിക്ക പരാതികള്‍ക്കും പരിഹാരമായതായി ഇന്ത്യൻ അംബാസഡർ

ബഹ്‌റൈന്‍ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. 68 ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചതിന് ബഹ്‌റൈൻ ഭരണാധികാരികൾക്ക് ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് നന്ദി പറഞ്ഞു. ഈദുൽ ഫിത്ർ ആശംസകൾ നേർന്നുകൊണ്ടാണ് അംബാസഡർ ഓപ്പൺ ഹൗസിന് തുടക്കം കുറിച്ചത്. ഏപ്രിൽ 1 മുതൽ പാസ്‌പോർട്ട്, വീസ, മറ്റ് കോൺസുലാർ സേവന ഫീസ് പരിഷ്‌കരിച്ചതായും അംബാസഡർ അറിയിച്ചു. വിശദാംശങ്ങൾ മിഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. കഴിഞ്ഞ ഓപ്പൺ ഹൗസിൽ ഉന്നയിച്ച മിക്ക കേസുകളും പരിഹരിച്ചതായി അദ്ദേഹം അറിയിച്ചു. ഓപ്പൺ ഹൗസിൽ എംബസിയുടെ കമ്മ്യൂണിറ്റി വെൽഫെയർ ആൻഡ് കോൺസുലാർ ടീമും അഭിഭാഷകരുടെ പാനലും സന്നിഹിതരായിരുന്നു. ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, ബംഗാളി, മലയാളം എന്നീ ഭാഷകളിലായി നടത്തിയ ഓപ്പൺ ഹൗസിൽ 30-ൽ അധികം ഇന്ത്യൻ പൗരന്മാർ പങ്കെടുത്തു.

kuwait
Kuwait

കുവൈത്തില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ പുതിയ നിബന്ധന; സ്വദേശികള്‍ അല്ലാത്തവര്‍ക്ക് ബാധകം

പ്രവാസികളായ പ്രൊഫഷനലുകളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള ഓട്ടോമേറ്റഡ് സംവിധാനം ആരംഭിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പബ്ലിക് അതോറിറ്റി ഓഫ് മാൻ പവർ (പാം) ഡയറക്‌ടർ ജനറൽ മർസൂഖ് അൽ ഒതൈബി പുറപ്പെടുവിച്ചു. സ്വദേശികൾ അല്ലാത്ത എല്ലാവർക്കും ഇത് ബാധകമാണ്. തൊഴിലുടമകൾ അഷാൽ പോർട്ടൽ അല്ലെങ്കിൽ സാഹേൽ ആപ്പ് വഴിയാണ് അപേക്ഷിക്കേണ്ടത്. വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്നത് സ്പെഷൽ മേഖലയിലാണെങ്കിൽ യോഗ്യതകൾ കൂടെ സമർപ്പിക്കണം. വിദ്യാഭ്യാസവും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള അക്രഡിറ്റേഷൻ അനുമതിയും ഉണ്ടെങ്കിൽ മാത്രമേ അംഗീകാരം ലഭിക്കൂ. അക്കാദമിക് യോഗ്യതയ്ക്ക് ഡോക്ടറേറ്റ്, മാസ്റ്റേഴ്‌സ്, ബാച്ചിലേഴ്‌സ് അഥവാ ഡിപ്ലോമ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തുല്യതയെ അടിസ്ഥാനമാക്കിയുള്ള യോഗ്യത കരസ്ഥമാക്കിയിരിക്കണം. എൻജിനീയറിങ് പ്രഫഷനലുകൾക്ക് സിസ്റ്റം വഴി അംഗീകാരം പരിശോധിച്ച ശേഷമാകും നൽകുക. നിലവിലുള്ള തസ്തിക മാറാത്തവർക്ക് വർക്ക് പെർമിറ്റ് പുതുക്കാൻ തടസ്സമുണ്ടാകില്ല.

oman
Oman

ഒമാനില്‍ താപനില കുത്തനെ മുകളിലേക്ക്; പലയിടത്തും താപനില 40 ഡിഗ്രിക്ക് മുകളില്‍

ഒമാനില്‍ ചൂട് കൂടുന്നു. ഇപ്പോള്‍ താപനില 40.1 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. സുവൈഖ് (38.0 ഡിഗ്രി), അല്‍ അവാബി, മുദൈബി, മഹ്ദ (38.4 ഡിഗ്രി), അല്‍ അവാബി, മുദൈബി, മഹ്ദ (38.4 ഡിഗ്രി), ജഅലാന്‍ ബനീ ബൂ ഹസന്‍, ഉമ്മ് അല്‍ സമാഇം (38.2 ഡിഗ്രി), ഫഹൂദ് (39.6 ഡിഗ്രി), ബൗശര്‍ (38.3 ഡിഗ്രി), ഇബ്രി (39.0 ഡിഗ്രി) എന്നീ പ്രദേശങ്ങളാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. കുറഞ്ഞ താപനില അനുഭവപ്പെട്ടത് ഉമ്മ് അല്‍ സമാഇം,തുംറൈത്ത്, സൈഖ്,ഉമ്മ് അല്‍ സമാഇം, ജഅ്‌ലൂനി, മഖ്ശിന്‍, അല്‍ മസ്‌യൂന, മര്‍മൂല്‍, ശാലിം, ശിനാസ്,നിസ്‌വ, യങ്കല്‍ എന്നീ പ്രദേശങ്ങളിലാണ്. ചൂട് കഠിനമാകാന്‍ ഇനിയും സമയം എടുക്കും. താപനിലയിലുണ്ടാകുന്ന മാറ്റങ്ങൾ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അതിനാൽ,വേണ്ട മുൻകരുതൽ എടുക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Scroll to Top