ബഹ്റൈനില്‍ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. ഹമല ഏരിയയിലാണ് സംഘര്‍ഷം. നിരവധി പേർക്ക് പരുക്കേറ്റു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.
പരുക്ക് പറ്റിയവരില്‍ ഒരാൾ ഡൗൺ സിൻഡ്രോം ബാധിച്ച ബഹ്റൈൻ സ്വദേശിയാണ്. ഒരാളെ ഇഷ്ടിക കൊണ്ട് മർദിച്ചതോടെയാണ് സംഘർഷം ഉണ്ടായത്.
വഴക്ക് വലിയ സംഘർഷത്തിലേക്ക് മാറി. അക്രമികൾ യുവാക്കളെ പിന്തുടർന്ന് ആക്രമിച്ച ശേഷം രക്ഷപ്പെടുകയും ചെയ്തു. പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.