Saturday, January 3, 2026 - 4:01 AM

Spirituality

Spirituality

ചൊവ്വാഴ്ച ദിവസം ജനിച്ചവരെക്കുറിച്ച് അറിയാം; ഭാഗ്യനമ്പര്‍ ഇതാണ്

ചൊവ്വാഴ്ച ദിവസം ജനിച്ചവരില്‍ ചൊവ്വയുടെ സ്വാധീനമുണ്ടാകും.തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവരാണ് ചൊവ്വാഴ്ച ജനിക്കുന്നവര്‍. ജയം എപ്പോഴും ഇവരുടെ ലക്ഷ്യവുമാകും. ഒൻപതാണ് ഭാഗ്യനമ്പർ. ഇവര്‍ക്ക് പെട്ടെന്ന് ദേഷ്യം വരും. എന്നാല്‍ എപ്പോഴും ചിട്ടയോടെ കാര്യങ്ങള്‍ ചെയ്യും. മറ്റുള്ളവർ ചെയ്യാന്‍ മടിക്കുന്ന റിസ്കിയായ കാര്യങ്ങൾ ഇവര്‍ ഏറ്റെടുക്കാൻ തയ്യാറാകും. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ എപ്പോഴും സജ്ജരായിരിക്കും. ചൊവ്വ ജനിക്കുന്നവര്‍ ഈ ദിവസം ദാനം ചെയ്‌താല്‍ അത് നന്നായിരിക്കും.മുരുകനെയും ഭദ്രകാളിയെയും പ്രാർഥിച്ചാല്‍ ഫലം ലഭിക്കും.

Spirituality

ശനിമാറ്റത്തെ പേടിക്കേണ്ടതുണ്ടോ; ഇങ്ങനെ മറികടക്കാം

ശനി മാറ്റം പൊതുവേ എല്ലാവരെയും അലട്ടുന്നതാണ്. എങ്ങനെ ശനി ദോഷത്തെ മറികടക്കാം. ശനി ദോഷസമയത്ത് അഞ്ച് ‘അ’ അനുഷ്ഠിക്കണം എന്നാണ് പൊതുവേയുള്ള നിര്‍ദ്ദേശം. അഭ്യംഗം എന്നാല്‍ തേച്ചു കുളി അനുഷ്ടിക്കാം. നല്ല എള്ളെണ്ണ ശരീരം മുഴുവൻ തേച്ചു കുളിക്കുകയാണ് ഈ രീതി. ശനിദോഷ സമയങ്ങളിൽ ശനിയാഴ്ച അലക്കി ശുചിയായ വസ്ത്രങ്ങൾ ധരിക്കുക. അയ്യപ്പ ക്ഷേത്രത്തിൽ ദര്‍ശനം നടത്തുക. നീരാഞ്ജനം കത്തുമ്പോഴുണ്ടാകുന്ന ഊർജ പ്രസരണം നമ്മുടെ ശരീരത്തിലേക്കു കടക്കുമ്പോള്‍ നമുക്കുണ്ടാകുന്ന മന്ദത മാറും. രാവിലെ അരയാല്‍ പ്രദക്ഷിണം നടത്തുക. മൂന്ന് നേരം ആഹാരം കഴിക്കുന്നത് രണ്ടുനേരമായി ചുരുക്കുക.

Spirituality

മഹാശനിമാറ്റം ഇങ്ങനെ: ബാധിക്കുന്നത് ഈ കൂറുകാരെ

നമ്മുടെ ജീവിതത്തെ ഏറ്റവും സ്വാധീനിക്കുന്ന ഗ്രഹമാണ് ശനി. കഴിഞ്ഞ രണ്ടര വർഷമായി കുംഭം രാശി വെടിഞ്ഞ് മീനം രാശിയിലേക്ക് ശനി പ്രവേശിക്കുകയാണ്. ഈ മാർച്ച് 29ന് രാത്രി 10 മണി 39 മിനിറ്റിന് ശനി മീനം രാശിയിൽ പ്രവേശിച്ചിട്ടുണ്ട്. മേടം രാശിക്കാർക്ക് ഇത് ഏഴരശ്ശനിയുടെ തുടക്കമാണ്. ചിങ്ങം രാശിക്കാർക്ക് അഷ്ടമിശ്ശനിയും ഉണ്ടാകും. കന്നിക്കൂര്‍-ധനുക്കൂറുകാര്‍ക്കും കണ്ടകശ്ശനി ആരംഭിക്കും.മീനം രാശിക്കാർക്ക് ഏഴരശ്ശനിയിലെ ജന്മശനികാലത്തിന്റെ തുടക്കമാകും. 2027 ജൂൺ മാസം മൂന്നാം തീയതി ശനി മേടം രാശിയിലേക്ക് പ്രവേശിക്കും. 2027 ഒക്ടോബർ 20 ന് വക്ര ഗതിയിൽ തിരികെ മീനം രാശിയിലേക്ക് തന്നെ വരും. വീണ്ടും 2028 ഫെബ്രുവരി മാസം 23 ന് ശനി മേടം രാശിയിലേക്ക് വരും.

Spirituality

ശനി പോലെ അനുഗ്രഹിക്കുന്ന ഒരു ഗ്രഹം വേറെയില്ല; ശനീശ്വരനെ അറിയാം

ശനിപോലെ ഇത്രമേൽ അനുഗ്രഹിക്കുന്ന ഒരു ഗ്രഹം വേറെയില്ല. എല്ലാവരും ശനീശ്വരനു മുമ്പിൽ സമന്മാരാണ്. നീതിയും ന്യായവും ധർമവുമാണ് ശനീശ്വരന്റെ പ്രത്യേകത. ജീവിതത്തില്‍ എല്ലാം ലഭിക്കണമെങ്കില്‍ ജാതകത്തിൽ ശനിയുടെ സ്ഥാനം കൂടി അനുകൂലമാകണം. പരദ്രോഹം ചെയ്യാത്തവർ, മാന്യമായും ന്യായമായും ജീവിക്കുന്നവർ, പരസ്ത്രീകളെ ബഹുമാനിക്കുന്നവർ ഇവരൊക്കെ ശനീശ്വരന്റെ കൃപാകടാക്ഷം ലഭിക്കുന്നവരാണ്. അവർക്കു വേണ്ടതെല്ലാം ശനീശ്വരൻ വാരിക്കോരി നൽകും. സ്ത്രീകളെ ഉപദ്രവിക്കുന്നവർ അന്യമാർഗത്തിലൂടെ ധനമാർജിക്കുന്നവർ, ചതിക്കുന്നവർ,ഇവരെയൊക്കെ ശനി നോട്ടമിട്ടു വെയ്ക്കും. അവരുടെ ശനിദശ, ഏഴര-കണ്ടകശ്ശനിക്കാലങ്ങളിൽ ശനീശ്വരൻ അവരെ വെള്ളം കുടിപ്പിക്കും. ഓരോ ജന്മത്തിന്റെയും ജന്മ ജന്മാന്തര-പൂർവ ജന്മ കർമങ്ങളെല്ലാം ശനീശ്വരന് മനഃപാഠമാണ്. ഷനീശ്വരന്റെ ദീർഘദൃഷ്ടിയും കുശാഗ്രബുദ്ധിയും കണിശമായ ഗണിതവും ആരുടെ മുമ്പിലും ഒരിക്കലും പിഴയ്ക്കാറുമില്ല.

Scroll to Top