Sunday, January 4, 2026 - 7:05 AM

ENTERTAINMENT

ENTERTAINMENT, Music

സോഷ്യല്‍ മീഡിയയില്‍ വൈറലായി തായ്‌ലാന്‍ഡ് ഗാനം

തായ്‌ലാന്‍ഡിലെ ഒരു ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അര്‍ത്ഥം മനസിലായില്ലെങ്കിലും പാട്ടിന്റെ ഈണവും ഗായികയുടെ പെര്‍ഫോമന്‍സുമാണ് ഗാനത്തെ ഹിറ്റാക്കിയത്. ‘അയോ സായാങ്, കുലിക് ആകു ഡോങ്’ എന്ന പേരില്‍ സില്‍വി കുമലാസരി, നികേന്‍ സാലിന്ദ്രി എന്നീ ഗായികമാര്‍ ആലപിച്ച രണ്ട് വീഡിയോകള്‍ യൂട്യൂബിലുണ്ട്. ഇതില്‍ സില്‍വി ആലപിച്ച വീഡിയോയ്ക്ക് 12 ലക്ഷം കാഴ്ചക്കാരും, നികേന്‍ സാലിന്ദ്രിയുടെ വീഡിയോയ്ക്ക് 98 ലക്ഷവും കാഴ്ചക്കാരുണ്ട്. വുലാന്‍ വിയാനോയാണ് ഈ പാട്ടിന്റെ രചയിതാവ്. ആകര്‍ഷകമായ ഈണവും താളവുമാണ് ഈ പാട്ടിന്റെ അഴക്. പ്രണയമാണ് പാട്ടിലുള്ളത്.

ENTERTAINMENT, Music

ഹാൽ’ പ്രണയഗാനം ട്രെൻഡിങ്ങിൽ; പ്രതീക്ഷയോടെ ഷെയ്ന്‍ നിഗം

വീര സംവിധാനം ചെയ്യുന്ന ‘ഹാല്‍’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ഷെയിന്‍ നിഗം നായകനായ ഏറ്റവും ചെലവേറിയ ചിത്രങ്ങളില്‍ ഒന്നായെത്തുന്ന ചിത്രം ഏപ്രിൽ 24നാണ് വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ‘നീയേ ഇ‍‍‍ടനെഞ്ചു കൊത്തുമൊരു തീയായീ എന്നകമേ…’ എന്ന് തുടങ്ങുന്ന ഗാനം, വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് നന്ദഗോപൻ.വി.ഈണം നൽകി ആദിത്യ ആർ.കെ.ആണ് ആലപിച്ചിരിക്കുന്നത്. കെ. മധുപാല്‍, ജോയ് മാത്യു, നത്ത്, ജോണി ആന്‍റണി, വിനീത് ബീപ്‍കുമാർ, സംഗീത മാധവൻ നായർ, നിഷാന്ത് സാഗര്‍, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എന്‍റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന.

ENTERTAINMENT, Music

എമ്പുരാന്‍ തരംഗമാകുമ്പോള്‍ ശ്രദ്ധേയനായി പിന്നണിഗായകൻ ആനന്ദ് ശ്രീരാജ്

എമ്പുരാന്‍ തരംഗമായി മാറിയിരിക്കുകയാണ്. എമ്പുരാന്റെ തകര്‍പ്പന്‍ തീം സോങ്ങിന് ശബ്ദം നൽകിയത് പിന്നണിഗായകൻ ആനന്ദ് ശ്രീരാജാണ്. അടുത്തിടെ ഇറങ്ങിയ നിരവധി സിനിമകളിൽ തീം സോങ്ങുകൾ ആനന്ദ് ശ്രീരാജ് ആലപിച്ചിട്ടുണ്ട്. വൈകാരികമായ ആലാപനശൈലിയാണ് ആനന്ദിന്റേത്. ലൂസിഫറിലെ തീം സോങ്ങാണ് ആനന്ദ് ശ്രീരാജിന് നൽകിയത്. പാടി തീരുമ്പോഴേക്കും ദീപക് ദേവിൻ്റെ പ്രിയപെട്ടവനായി. ഈ ഷോയിലെ പ്രകടനത്തിൽ മോഹൻലാലിൻ്റെ അഭിനന്ദനവും ശ്രീരാജിനെ തേടിയെത്തി. തുടർന്ന് ദീപക് ദേവിൻ്റെ അടുത്ത സിനിമയിലേക്കുള്ള അവസരവും ലഭിച്ചു. ദീപക് ദേവ് സംഗീതം നൽകിയ ബ്രോ ഡാഡിയിലും തലവനിലും തീം സോങ്ങ് പാടിയത് ആനന്ദ് ശ്രീരാജാണ്. പൃഥ്വിരാജ് നായകനായ കോൾഡ് കേസാണ് ആദ്യ സിനിമ. ഇതിൻ്റെ ക്ലൈമാക്സ് സോങ്ങ് എഴുതിയതും പാടിയതും ആനന്ദ് ശ്രീരാജാണ്. സുകുമാരക്കുറുപ്പ്, തലവൻ, ടർബോ, അമരൻ, തങ്കലാൻ എന്നീ സിനിമകളിലെ ആനന്ദിൻ്റെ തീം സോങ്ങുകൾ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മുപ്പതോളം സിനിമകളിൽ ഇതിനോടകം പാടിയിട്ടുണ്ട്. പാൻ ഇന്ത്യ മൾട്ടിസ്റ്റാർ സിനിമയായ കണ്ണപ്പയാണ് ഇനി അടുത്തതായി ഇറങ്ങാനുള്ളത്. വില്ലിംഗ്ടൺ ഐലൻഡ് മ്യൂസിക്ക് ബാൻഡിലെ പ്രധാന ഗായകൻ കൂടിയാണ് ആനന്ദ് ശ്രീരാജ്. എറണാകുളം കളമശ്ശേരി സ്വദേശിയാണ്.

ENTERTAINMENT, Movies

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി വരലക്ഷ്മി ശരത്കുമാര്‍; കുട്ടിക്കാലത്ത് ലൈംഗികമായി ദുരുപയോഗിക്കപ്പെട്ടു

കുട്ടിക്കാലത്ത് ലൈംഗികമായി ദുരുപയോഗിക്കപ്പെട്ടുവെന്നു നടി വരലക്ഷ്മി ശരത്കുമാര്‍. തമിഴ് സ്വകാര്യചാനലിലെ റിയാലിറ്റി ഷോയിലായിരുന്നു നടിയുടെ അഭിപ്രായപ്രകടനം. റിയാലിറ്റി ഷോയില്‍ ഒരു മത്സരാര്‍ഥി കുടുംബത്തില്‍നിന്നുണ്ടായ മോശം അനുഭവങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. തുടര്‍ന്നാണ്, പെണ്‍കുട്ടിയുടെ കഥ തന്റേയും കഥയാണെന്ന് വരലക്ഷ്മി പറഞ്ഞത്. “കുട്ടിക്കാലത്ത് അമ്മയും അച്ഛനും ജോലിക്കുപോവുമ്പോള്‍ എന്നെ മറ്റാളുകളുടെ അടുത്ത് ഏല്‍പ്പിക്കുമായിരുന്നു. കുട്ടിക്കാലത്ത് അഞ്ചോ ആറോ പേര്‍ എന്നെ ഉപദ്രവിച്ചിട്ടുണ്ട്. കുട്ടികളെ ഗുഡ് ടെച്ചിനെക്കുറിച്ചും ബാഡ് ടെച്ചിനെക്കുറിച്ചും പഠിപ്പിക്കണമെന്ന് ഞാന്‍ മാതാപിതാക്കളോട് ആവശ്യപ്പെടുകയാണ്” എന്നായിരുന്നു വരലക്ഷ്മിയുടെ വാക്കുകള്‍. വിതുമ്പിക്കൊണ്ടാണ് നടി ഈ കാര്യങ്ങള്‍ പറഞ്ഞത്. നടന്‍ ശരത്കുമാറിന്റേയും ആദ്യഭാര്യ ഛായാദേവിയുടേയും മകളാണ് വരലക്ഷ്മി ശരത്കുമാര്‍. 2012-ല്‍ തമിഴ് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി മലയാളത്തില്‍ കസബ, കാറ്റ്, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങളില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്.

ENTERTAINMENT, Movies, Music

‘എമ്പുരാനേ’ ഗാനം ആലപിച്ചത് പൃഥ്വിരാജിന്റെ മകൾ അലംകൃത എന്ന് ദീപക് ദേവ്

പൃഥ്വിരാജ് മോഹൻലാല്‍ സിനിമ എമ്പുരാൻ പുറത്തിറങ്ങിയിരിക്കുകയാണ്. ‘എമ്പുരാനേ’ എന്ന ​ഗാനത്തിനും ആരാധകരേറെയാണ്. ഈ ​ഗാനം ആലപിച്ചിരിക്കുന്നത് പൃഥ്വിരാജിന്റെ മകൾ അലംകൃത മേനോൻ ആണെന്ന് പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ ദീപക് ദേവ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടേയാണ് ദീപക് ദേവ് ഇക്കാര്യം പങ്കുവെച്ചത്. ചിത്രത്തിൽ ഇതാദ്യം വരുന്നത് ഒരു ട്ടിയുടെ ശബ്ദത്തിലാണ്. അലംകൃതയാണ് ആ ഭാ​ഗം പാടിയത്. പടത്തിന്റെ ക്രെഡിറ്റ്സിലും പേര് വച്ചിട്ടുണ്ടെന്നും ദീപക് ദേവ് പറയുന്നു. ഒരു മുതിർന്ന സ്ത്രീയുടെ ശബ്ദമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ചിത്രത്തിൽ കുട്ടിയുടെ കരച്ചിലിന്റെ ഭാ​ഗമായതുകൊണ്ടാണ് കുട്ടിയുടെ ശബ്ദമാക്കാമെന്നും അലംകൃതയേക്കൊണ്ട് പാടിക്കാമെന്നും തീരുമാനിച്ചത്. ഇം​ഗ്ലീഷ് പാട്ടൊക്കെയാണ് മകൾ കൂടുതൽ കേൾക്കാറുള്ളതെന്നും ശ്രമിച്ചുനോക്കാമെന്നും പൃഥ്വി പറഞ്ഞു. എന്നാൽ ഇമോഷൻസുൾപ്പെടെ ഒറ്റപ്രാവശ്യം പറഞ്ഞുകൊടുത്തപ്പോൾ തന്നെ അഞ്ചുമിനിറ്റിനുള്ളിൽ അലംകൃത പാടിക്കഴിഞ്ഞു.ഇന്ദ്രജിത്തിന്റെ മകളായ പ്രാർഥനയും ചിത്രത്തിൽ പാടിയിട്ടുണ്ടെന്നും ദീപക് ദേവ് പറഞ്ഞു.

ENTERTAINMENT, Movies

മെല്‍ബണ്‍ ‍ സംഗീത പരിപാടി വൈകിയതിന് പിന്നിലെന്ത്; ഗായിക നേഹ വെളിപ്പെടുത്തുന്നു

മെല്‍ബണിലെ സംഗീതപരിപാടി വൈകിയതിന് പിന്നാലെ വിവാദത്തില്‍ വിശദീകരണവുമായി ഗായിക നേഹ കക്കര്‍. സംഘാടകര്‍ തന്റെ മറ്റുള്ളവരുടെയും പണവുമായി കടന്നുകളഞ്ഞെന്നും ഹോട്ടലോ, ഭക്ഷണമോ, വെള്ളമോ ലഭ്യമാക്കിയില്ലെന്നുമാണ് നേഹ പറഞ്ഞത്. ആരാധകര്‍ കാത്തുനില്‍ക്കുകയാണല്ലോ എന്നുകരുതിയാണ് പരിപാടിക്കായി സ്റ്റേജിലെത്തിയതെന്നുമാണ് ​ഗായിക ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ പറഞ്ഞത്. “ന്ന് മണിക്കൂര്‍ വൈകിവന്നെന്നാണ് അവര്‍ പറയുന്നത്. ഒരിക്കലെങ്കിലും എന്താണ് സംഭവിച്ചതെന്ന് ചോദിച്ചിട്ടുണ്ടോ? ആരേയും വേദനിപ്പിക്കേണ്ടെന്ന് കരുതിയാണ് സ്റ്റേജില്‍ വെച്ച് ഒന്നും പറയാതിരുന്നത്. ഇപ്പോള്‍ പറയാനുള്ള സമയമായിരിക്കുന്നതു.” “ല്‍ബണിലെ ഓഡിയന്‍സിന് മുമ്പാകെ സൗജന്യമായാണ് ഞാന്‍ പെര്‍ഫോം ചെയ്തതെന്ന് നിങ്ങള്‍ക്കറിയുമോ? സംഘാടകര്‍ എന്റെയും മറ്റുള്ളവരുടെയും പണവുമായി കടന്നുകളഞ്ഞു. എന്റെ ബാന്‍ഡിലുള്ളവര്‍ക്ക് ഹോട്ടലോ, ഭക്ഷണമോ, വെള്ളമോ നല്‍കിയില്ല. എന്റെ ഭര്‍ത്താവും കൂടെയുള്ളവരുമാണ് അവര്‍ക്ക് ഭക്ഷണം നല്‍കിയത്. ഇത്രയുമുണ്ടായിട്ടും വിശ്രമം പോലുമില്ലാതെ ഞങ്ങള്‍ സ്റ്റേജിലെത്തി. കാരണം എന്റെ ആരാധകര്‍ മണിക്കൂറുകളായി കാത്തുനില്‍ക്കുന്നുണ്ട്.’- നേഹ കുറിച്ചു. തന്നെ പിന്തുണച്ചവര്‍ക്കും പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും നന്ദി പറയുന്നതായും നേഹ കുറിപ്പില്‍ വ്യക്തമാക്കി.

ENTERTAINMENT, Movies

ലാലിനെ സൂക്ഷിക്കണമെന്ന് പറഞ്ഞ മമ്മൂട്ടി ചില്ലറക്കാരനല്ല; ശ്രദ്ധേയമായി ശ്രീനിവാസന്റെ പ്രതികരണം

മമ്മൂട്ടിയെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചും നടന്‍ ശ്രീനിവാസന്‍ പറഞ്ഞത് ശ്രദ്ധേയമാകുന്നു. ലാലിനെ ആദ്യമായി ചെന്നൈയില്‍ വച്ച് കണ്ടതിനെക്കുറിച്ചും മോഹന്‍ലാലിനെ സൂക്ഷിക്കണം എന്ന് മമ്മൂട്ടി പറഞ്ഞതിനെക്കുറിച്ചുമാണ് ശ്രീനിവാസന്‍ ഓര്‍ത്തെടുക്കുന്നത്. സ്വാമീസ് ലോഡ്ജിന്റെ വരാന്തയിലൂടെ നടക്കുമ്പോള്‍ ശ്രീനി എന്നൊരു വിളി കേട്ടു. നോക്കുമ്പോള്‍ സുരേഷ് കുമാര്‍. ഞാനും സുരേഷും സംസാരിച്ചുകൊണ്ടിരിക്കെ ഒരു തടിയന്‍ ഞൊണ്ടിക്കാലന്‍ ആ മുറിയിലേക്ക് കടന്നു വന്നു.സുരേഷ് ആളെ എനിക്ക് പരിചയപ്പെടുത്തി. “എന്റെ സുഹൃത്താണ്. ഈ ഞൊണ്ടിക്കാല് ബൈക്ക് അപകടത്തില്‍ പറ്റിയതാണ്”. ഇവിടെ കിടന്ന് പട്ടിണി കിടക്കാണ്ട് വേഗം സ്ഥലം വിട്ടോ, മുഖം കണ്ടാല്‍ ബലൂണ്‍ വീര്‍പ്പിച്ചത് പോലുണ്ട് എന്നൊക്കെയാണ് മനസ്സില്‍ തോന്നിയത്.” “നിങ്ങളുടെ മേള എന്ന സിനിമ ഞാന്‍ കണ്ടു. നിങ്ങളുടെ അഭിനയം എനിക്ക് ഭയങ്കര ഇഷ്ടമായി” എന്നാണ് ലാല്‍ പറഞ്ഞത്. എന്നെ പുകഴ്ത്തിയത് എന്നില്‍ സന്തോഷമുണ്ടാക്കി. പേര് ന്‍ ചോദിച്ചു. മോഹന്‍ലാല്‍” എന്ന് പറഞ്ഞു. ശ്രീനിവാസന്‍ പറഞ്ഞു. ” വിദ്വാനെ, മോഹന്‍ലാലിനെ സൂക്ഷിക്കണം. അവന്‍ അടുത്ത് തന്നെ നായകനാകും എന്ന് മാത്രമല്ല എനിക്ക് ഒരു ഭീഷണിയാകാനും സാധ്യതയുണ്ട്” എന്നാണ് മമ്മൂട്ടി അന്ന് ലാലിനെക്കുറിച്ച് പറഞ്ഞത്. ശ്രീനിവാസന്‍ പറയുന്നു.

MG-Radhakrishnan
ENTERTAINMENT, Music

മറക്കാത്ത ‘പഴന്തമിഴ് പാട്ടി’ന്റെ ഈണം; എം ജി രാധാകൃഷ്ണന്റെ ഓർമ്മകള്ക്ക് 14 വയസ്

അനശ്വര സംഗീതജ്ഞൻ എം ജി രാധാകൃഷ്ണന്റെ 14 -ാം ഓര്മ്മ ദിനമാണിന്ന്. ലളിതസംഗീതത്തെ ജനകീയനാക്കിയ എം ജി രാധാകൃഷ്ണന് മലയാളത്തിനായി നിരവധി സുന്ദര ഗാനങ്ങള് സമ്മാനിച്ചാണ് അനശ്വരതയിലേക്ക് മറഞ്ഞത്. മൺമറഞ്ഞ് 14 വര്ഷം പിന്നിട്ടിട്ടെങ്കിലും പാട്ടുകളും ഓർമകളുമായി മലയാളിക്കൊപ്പം എന്നുമുണ്ട് എം ജി രാധാകൃഷ്ണന്. ആകാശവാണിയുടെ സുവര്ണനാളുകളിലാണ് എം ജി രാധാകൃഷ്ണന് അവിടെയെത്തുന്നത്. ലളിതസംഗീതവിഭാഗത്തിലായിരുന്നു തുടക്കം. രാധാകൃഷ്ണന്റെ വരവോടെ ലളിതസംഗീതപാഠം ഏറെ ജനപ്രിയമായി. ഗായകനായാണ് എം ജി ആർ സിനിമയിലെത്തിയത്. എന്നാല് സംഗീത സംവിധായകനായാണ് പേരെടുത്തത്. സംഗീത സംവിധാനത്തില് രാധാകൃഷ്ണന്റെ തുടക്കം പിഴച്ചില്ല. തുടങ്ങിയ വര്ഷം 1978ല് തന്നെ നാല് ചിത്രങ്ങളില് ഗാനങ്ങള്ക്ക് സംഗീതസംവിധാനം നടത്തി. ‘തമ്പ്’, ‘രണ്ടുജന്മം’, ‘ആരവം’, ‘പെരുവഴിയമ്പലം’. 1979ല് ‘കുമ്മാട്ടി’ക്കും ‘തകര’യ്ക്കും സംഗീതം നല്കി. തുടര്ന്ന് നൂറോളം ചിത്രങ്ങളിലൂടെ നിരവധി ഗാനങ്ങള്ക്ക് രാധാകൃഷ്ണന് സംഗീതസംവിധാനം നിര്വഹിച്ചു. ‘ചാമരം’, ‘പൂച്ചയ്ക്കൊരു മൂക്കുത്തി’, ‘ഞാന് ഏകനാണ്’, ‘രതിലയം’, ‘വേട്ട’ ‘ഓടരുതമ്മാവാ ആളറിയാം’, ‘അയല്വാസി ഒരു ദരിദ്രവാസി’, രാക്കുയിലിന് രാഗസദസില്’, നൊമ്പരത്തിപൂവ്’, ‘സര്വകലാശാല’, ‘തനിയാവര്ത്തനം’, ‘അയിത്തം’, ‘വെള്ളാനകളുടെ നാട്’, ‘അഭയം’, ‘അദ്വൈതം’, ‘മിഥുനം’, ‘ ദേവാസുരം’, ‘മണിച്ചിത്രത്താഴ്’, ‘കിന്നരിപ്പുഴയോരം’, ‘തക്ഷശില’, ‘കുലം’, ‘ രക്തസാക്ഷികള് സിന്ദാബാദ്’, ‘ഋഷിവംശം’, ‘സാഫല്യം’, ‘കണ്ണെഴുതി പൊട്ടുംതൊട്ട്’, പൂത്തിരുവാതിര രാവില്’, ‘മേഘസന്ദേശം’, ‘അനന്തഭദ്രം’, ‘പകല്’ തുടങ്ങി ഒട്ടേറെ സിനിമകളിലെ പാട്ടുകള് ശ്രദ്ധേയങ്ങളായി. 1940 ല് ഹരിപ്പാട്ട് ജനിച്ച എം ജി രാധാകൃഷ്ണന്റെ ബാല്യവും സ്കൂള് വിദ്യാഭ്യാസവും അവിടെത്തന്നെയായിരുന്നു. ആലപ്പുഴ എസ്ഡി കോളേജില് പ്രീഡിഗ്രി പഠനത്തിനുശേഷം തിരുവനന്തപുരത്തെത്തി. കാരണം അച്ഛന് മലബാര് ഗോപാലന് നായരും ഗായികയും സംഗീതാധ്യാപികയുമായ അമ്മ കമലാക്ഷിയമ്മയും തൈക്കാട്ട് വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. അന്ന് ദക്ഷിണേന്ത്യയില് ഏറ്റവും പ്രശസ്തനായ ഹാര്മോണിസ്റ്റും ശാസ്ത്രീയസംഗീതജ്ഞനുമായിരുന്നു മലബാര് ഗോപാലന് നായര്. തമിഴ്നാട്ടുകാര്ക്ക് അക്കാലത്ത് മലയാളിയെന്നാല് മലബാറുകാരനായിരുന്നു. അങ്ങനെയാണ് മേടയില് ഗോപാലന് നായര് മലബാര് ഗോപാലന് നായരായത്. മലബാര് ഗോപാലന് നായരുടെ മൂന്ന് മക്കളില് മൂത്തയാളാണ് എം ജി രാധാകൃഷ്ണന് എന്ന സംഗീതപ്രതിഭ. സംഗീതജ്ഞ പ്രൊഫ. കെ. ഓമനക്കുട്ടി സഹോദരിയും ചലച്ചിത്ര പിന്നണിഗായകന് എം.ജി. ശ്രീകുമാര് സഹോദരനുമാണ്.   സൂര്യ കിരീടം വീണുടഞ്ഞു…, ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ…, അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോടു നീ…, പഴം തമിഴ് പാട്ടിഴയും ശ്രുതിയിൽ…, വരുവാനില്ലാരുമീ… പ്രമദവനം വീണ്ടും…, ഹരിചന്ദന മലരിലെ മധുവായ്…’ അങ്ങനെ എത്രയെത്ര ഗാനങ്ങൾ!. ‘ദേവാസുരം’ എന്ന സിനിമയില് ‘വന്ദേ മുകുന്ദ ഹരേ’ എന്ന രണ്ടുവരി ശ്ലോകം പാടിയിട്ടുമുണ്ട് അദ്ദേഹം. 2001 ൽ ‘അച്ഛനെയാണെനിക്കിഷ്ടം’ എന്ന ചിത്രത്തിലെയും 2005 ൽ ‘അനന്തഭദ്രം’ എന്ന ചിത്രത്തിലെയും ഈണങ്ങള്ക്ക് സംസ്ഥാന സർക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം എംജി രാധാകൃഷ്ണനെ തേടിയെത്തിയിരുന്നു. പ്രണയവും വിരഹവും ദുഃഖവും ആനന്ദവും സന്തോഷവുമെല്ലാം എംജി രാധാകൃഷ്ണന്റെ ഈണങ്ങളില് കടന്നുവരാറുണ്ട്. സംഗീതം കൊണ്ട് വിസ്മയം സൃഷ്ടിച്ച അതുല്യ കലാകാരന്റെ ഓർമകള് മുന്നില് പ്രണാമം.

Music

‘കോൾഡ്‌പ്ലേ’ ഫിവറിൽ മുബൈ, വേദിക്ക് സമീപമുള്ള ഹോട്ടൽ മുറികൾക്ക് വില 5 ലക്ഷം വരെ

ലോകപ്രശസ്ത കോൾഡ്‌പ്ലേയുടെ മുബൈയിൽ നടക്കാനിരിക്കുന്ന കോൺസേർട്ട് ആരാധകർക്കിടയിൽ വലിയ ആകാംക്ഷ സൃഷ്ടിച്ചിരിക്കുകയാണ്. കോൺസേർട്ട് നേരിൽ കാണാൻ ആ​ഗ്രഹിച്ച പലർക്കും ടിക്കറ്റ് ലഭിക്കാതെ വന്നതും, ബുക്കിങ് സമയത്ത് ആരാധക പ്രവാഹം മൂലം ബുക്ക് മൈ ഷോ ക്രാഷായതുമുൾപ്പടെ വലിയ വാർത്തയായിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് ടിക്കറ്റ് വിൽപ്പന ആരംഭിക്കാൻ ഷെഡ്യൂൾ ചെയ്‌തിരുന്ന, ബുക്ക് മൈ ഷോയുടെ വെബ്‌സൈറ്റും ആപ്പും പ്രതികരിക്കാതെ ആകുകയായിരുന്നു, ഇത് നിരവധിപ്പേർക്ക് ടിക്കറ്റിങ് പേജിലേക്ക് ആക്‌സസ് നേടാൻ തടസ്സമായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് കോൾഡ്പ്ലേയുടെ കോൺസേർട്ടുമായി ബന്ധപ്പെട്ട് പുതിയ വാർത്ത പുറത്ത് വരുന്നത്. കോൾഡ്‌പ്ലേ മുബൈയിൽ 3 ഷോകൾക്കായി തയ്യാറെടുക്കുമ്പോൾ, ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൻ്റെ 20 കിലോമീറ്റർ ചുറ്റളവിലുള്ള ഹോട്ടലുകൾക്ക് പൊള്ളും വിലയാണ്. കേവലം മൂന്ന് രാത്രി താമസത്തിന് 5 ലക്ഷം രൂപ വരെയാണ് നിലവിൽ വില ഉയർന്നിരിക്കുന്നത്. പുതുവർഷ ദിനത്തിൽ പോലും ഇത്രയും തുക ഉയര്‍ന്നിരുന്നില്ല. വേദിക്ക് സമീപമുള്ള കോർട്ട്‌യാർഡ് ബൈ മാരിയറ്റ്, താജ് വിവാന്ത എന്നിവിടങ്ങളിൽ മുറികളൊന്നും ലഭ്യമല്ല. കൂടാതെ ഐടിസി ഹോട്ടൽ ഗ്രൂപ്പിൻ്റെ ഭാഗമായ ഫോർച്യൂൺ സെലക്‌ട് എക്‌സോട്ടിക്ക ജനുവരി 17 മുതൽ 20 വരെ മൂന്ന് രാത്രികളിൽ മൂന്ന് പേർക്ക് താമസിക്കാവുന്ന മുറിക്ക് 2.45 ലക്ഷം രൂപയാണ് ഈടാക്കുന്നത്. മൂന്ന് രാത്രികൾക്കുള്ള രണ്ട് മുറികൾക്കായി ഫെർൺ റെസിഡൻസി ഏകദേശം 2 ലക്ഷം രൂപ ആവശ്യപ്പെടുമ്പോൾ നവി മുംബൈയിലെ വാഷിയിലെ മറ്റൊരു ഹോട്ടലായ റെഗെൻസ ബൈ തുംഗ മൂന്ന് രാത്രി തങ്ങുന്നതിന് 4.45 ലക്ഷം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഉയർന്ന ഡിമാൻഡ് പലയിടങ്ങളിലും പല ഹോട്ടലുകളും മുതലെടുക്കുകയാണെന്നും പരാതികളുണ്ട്. ബ്രിട്ടീഷ് റോക്ക് ബാൻഡായ കോൾഡ്‌പ്ലേ 2016-ൽ മുംബൈയിലെ ഗ്ലോബൽ സിറ്റിസൺ ഫെസ്റ്റിവലിൽ പങ്കെടുത്തതിന് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ പ്രകടനമാണിത്. ബാൻഡിൻ്റെ ലോക പര്യടനം 2022 മാർച്ചിൽ ആരംഭിച്ചതുമുതൽ ആഗോളതലത്തിൽ 10 ദശലക്ഷത്തിലധികം ടിക്കറ്റുകൾ ഇതിനകം വിറ്റുകഴിഞ്ഞു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷോകളുടെ ടിക്കറ്റ് നിരക്ക് 2,500 രൂപ മുതൽ 12,500 രൂപ വരെയാണ്, ഓരോ ഇടപാടിനും നാല് ടിക്കറ്റുകൾ എന്ന പരിധിയായിരുന്നു നിർണ്ണയിച്ചിരുന്നത്. ഓരോ ഷോയ്ക്കും 50,000 ടിക്കറ്റുകൾ മാത്രമേ ലഭ്യമാകൂ. ബുക്ക്‌ മൈ ഷോയിലെ ടിക്കറ്റുകൾ മിനിറ്റുകൾക്കകം വിറ്റുതീർന്നതിനെ തുടർന്ന്, ഉയർന്ന ഡിമാൻഡ് കാരണം ജനുവരി 21ന് മൂന്നാം ഷോ പ്രഖ്യാപിക്കുകയായിരുന്നു. “യെല്ലോ”, “വിവ ലാ വിദ” തുടങ്ങിയ പ്രിയപ്പെട്ട ക്ലാസിക്കുകൾക്കൊപ്പം കോൾഡ്‌പ്ലേയുടെ ഏറ്റവും പുതിയ ആൽബമായ “മ്യൂസിക് ഓഫ് ദി സ്‌ഫിയേഴ്‌സ്”-ൽ നിന്നുള്ള ഹിറ്റുകളുടെ മിശ്രണവും ഫീച്ചർ ചെയ്യുന്നു, ഇത് സം​​ഗീതാരാധകർക്ക് ഗംഭീരമായ അനുഭവമാകുമെന്നാണ് പ്രതീക്ഷ.

nani
Movies

‘ഡോൺ’ സംവിധായകനൊപ്പമുള്ള നാനി ചിത്രം ഇനിയില്ല? സിനിമ ഉപേക്ഷിച്ചതായി റിപ്പോർട്ട്

തെലുങ്ക് സൂപ്പർതാരം നാനിയും തമിഴ് ഹിറ്റ് സംവിധായകൻ സിബി ചക്രവർത്തിയും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകൾ ഈ അടുത്ത് വന്നിരുന്നു. ഡോൺ എന്ന വമ്പൻ ഹിറ്റിന് ശേഷം സിബി ചക്രവർത്തി ഒരുക്കുന്ന സിനിമ എന്നതിനാൽ പ്രൊജക്ടിന് വലിയ ഹൈപ്പുമുണ്ട്. ‘പുഷ്പ’ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് സിനിമ നിർമ്മിക്കേണ്ടത്. എന്നാൽ ഈ ചിത്രം ഉപേക്ഷിച്ചതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ഡോൺ എന്ന സിനിമയുടെ വിജയത്തെത്തുടർന്ന് സിബി ചക്രവർത്തി തമിഴ്‌നാട്ടിലെ നിരവധി നിർമ്മാതാക്കളിൽ നിന്ന് അഡ്വാൻസ് വാങ്ങിയിരുന്നു. എന്നാൽ ഈ കമ്മിറ്റ്മെന്റുകൾ പാലിക്കുന്നതിന് മുമ്പ് നാനിക്കൊപ്പമുള്ള സിനിമയിലേക്ക് സിബി തിരിഞ്ഞുവെന്നും ഈ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് മൈത്രി മൂവി മേക്കേഴ്സ് ഈ പ്രൊജക്ടിൽ നിന്ന് പിന്മാറിയെന്നുമാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ, ഇതിനകം രണ്ട് പുതിയ ചിത്രങ്ങളുടെ തിരക്കിലായ നാനി, പദ്ധതി തൽക്കാലം നിർത്തിവയ്ക്കാനും തീരുമാനിച്ചു എന്നും സൂചനകളുണ്ട്. അതേസമയം ഹിറ്റ് 3, ദി പാരഡൈസ് എന്നീ സിനിമകൾ നാനിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ‘ദസറ’യ്ക്കു ശേഷം തെലുങ്ക് സംവിധായകൻ ശ്രീകാന്ത് ഒഡേലയും നാനിയും ഒന്നിക്കുന്ന ചിത്രമാണ് ദി പാരഡൈസ്. അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീതം നിർവഹിക്കുന്നത്. ജെഴ്സി, ഗ്യാങ്‌ലീഡർ എന്നീ സിനിമകൾക്കു ശേഷം നാനിയും അനിരുദ്ധും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ശ്രീ ലക്ഷ്‍മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് നിർമാണം. നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് ‘ദ് പാരഡൈസ്’ ഒരുങ്ങുന്നത്. നാനിയുടെ 32-ാമത് ചിതമാണ് ഹിറ്റ് 3. ഡോ. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.

Scroll to Top