Saturday, January 3, 2026 - 4:03 AM

HEALTH

HEALTH NEWS

അവക്കാഡോ ഉപയോ​ഗിക്കൂ… ചർമ്മം സംരക്ഷിക്കൂ…

സൺടാനും ഡിഹെെ​ഡ്രേഷനും നിങ്ങളുടെ മുഖ ചർമ്മത്തെ സാ​രമായി ബാധിക്കുന്നുണ്ടോ? എങ്കിൽ അതിനൊരു ഉപാധിയാണ് അവക്കാഡോ ചർമ്മ സംരക്ഷണത്തിന്റെ ഭാ​ഗമായി മാറ്റുന്നത്. ചർമ്മത്തിന്റെ ഇലാസ്തികതയും ഉറപ്പും മെച്ചപ്പെടുത്തുന്നതിന് അവാക്കാഡോ സഹായിക്കുമെന്ന് ജേണൽ ഓഫ് കോസ്മെറ്റിക് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. അവാക്കാഡോയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകൾ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറച്ച് ചർമ്മത്തെ സഹായിക്കും. ചർമ്മത്തെ സംരക്ഷിക്കുന്നതിനായി അവക്കാഡോ കഴിക്കുന്നതിനൊപ്പം അവാക്കാഡോ കൊണ്ടുള്ള ഫേസ് പാക്കുകളും ഉപയോ​ഗിക്കാവുന്നതാണ്. രണ്ട് സ്പൂൺ അവാക്കാഡോയുടെ പേസ്റ്റും അൽപം ഓട്സ് പൊടിച്ചതും രണ്ട് സ്പൂൺ പാലും ചേർത്ത് പാക്കായി മുഖത്തി‌ട്ടതിനു ശേഷം 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. രണ്ട് സ്പൂൺ അവാക്കാഡോ പേസ്റ്റും അൽപം രണ്ട് സ്പൂൺ പഴം പേസ്റ്റാക്കിയതും യോജിപ്പിച്ച പാക്ക് ഉണ്ടാക്കുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക. അൽപം അവാക്കാഡോ പേസ്റ്റും കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. മുഖത്തെ കരുവാളിപ്പ് മാറാൻ ഈ പാക്ക് മികച്ചതാണ്.

FOOD

തണ്ണിമത്തൻ കുരുവിന്റെ ​ഗുണങ്ങളറിയാം…

വേനൽക്കാലത്ത് ദാഹം ശമിപ്പിക്കാൻ നമ്മൾ ഏറ്റവും അധികം ആശ്രയിക്കുന്ന ജ്യൂസുകളിൽ ഒന്നാണ് തണ്ണിമത്തൻ. ദാഹം ശമിപ്പിക്കുന്നതിനപ്പുറം ശരീരത്തിന്റെ ജലാംശം നിലനിർത്താനും തണ്ണിമത്തൻ സഹായിക്കും. ഇത്തരത്തിൽ ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് നമ്മുടെ ​രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കും. എന്നാൽ, തണ്ണിമത്തന്റെ കുരുവിനുമുണ്ട് ചില ​ഗുണങ്ങ‌ൾ. മഗ്നീഷ്യം, അയേണ്‍, സിങ്ക്, പൊട്ടാസ്യം തുടങ്ങി നിരവധി പോഷകങ്ങൾ തണ്ണിമത്തൻ കുരുവിൽ അടങ്ങിയിട്ടുണ്ട്. തണ്ണിമത്തൻ കുരുവിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ തണ്ണിമത്തൻ വിത്തുകൾ സഹായിക്കും മാത്രമല്ല, കലോറിയും കുറവാണ്. ഇതിനു പുറമേ, മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, നിരവധി ബി വിറ്റാമിനുകൾ എന്നിവയുൾപ്പെടെയുള്ള അവശ്യ പോഷകങ്ങൾ തണ്ണിമത്തൻ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകളായ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ ഉറവിടമാണ്. ഈ ആരോഗ്യകരമായ കൊഴുപ്പുകൾ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും. ഇതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും. തണ്ണിമത്തൻ വിത്തുകളിലെ ഉയർന്ന അളവിലുള്ള നാരുകൾ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളും ഈ വിത്തുകളിലുണ്ട്. മഗ്നീഷ്യം, ചെമ്പ്, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഇവ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ സഹായിക്കും. വിറ്റാമിനുകളായ എ, സി തുടങ്ങിയവ അടങ്ങിയിരിക്കുന്നതില്‍ തണ്ണിമത്തന്‍ കുരു ചർമ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. തണ്ണിമത്തൻ വിത്തുകളിൽ ധാരാളമായി കാണപ്പെടുന്ന പ്രോട്ടീൻ, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, ചെമ്പ് എന്നിവ നിങ്ങളുടെ തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

HEALTH NEWS

മ​ഗ്നീഷ്യത്തിന്റെ കുറവ് ഈ പ്രശ്നങ്ങൾക്ക് കാരണമാകുന്നു…!

ശാരീരിക പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു സുപ്രധാന ധാതുവാണ് മഗ്നീഷ്യം. പേശികളുടെയും നാഡികളുടെയും പ്രവർത്തനം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം തുടങ്ങി, 300-ലധികം ജൈവ രാസപ്രവർത്തനങ്ങളിൽ മഗ്നീഷ്യം ഒരു പ്രധാനഘടകമാണ്.തലച്ചോറിന്റെ പ്രവർത്തനത്തെയും പേശികളുടെയും നാഡികളുടെയും പ്രവർത്തനം നിലനിർത്തുന്നതിലും മ​ഗ്നീഷ്യം ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. പലപ്പോഴും മ​ഗ്നീഷ്യം ശരീരത്തിൽ കുറയുന്നുവെന്ന് എങ്ങനെ മനസിലാക്കാം…? മഗ്നീഷ്യം കുറഞ്ഞാൽ ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ? മഗ്നീഷ്യം കുറവിന്റെ ആദ്യ ലക്ഷണങ്ങളിലൊന്ന് വിറയലാണ്. മഗ്നീഷ്യത്തിന്റെ കുറവ് മൂലം വിട്ടുമാറാത്ത ക്ഷീണവും ബലഹീനതയും ശരീരത്തിൽ അനുഭവപ്പെടാം. കോശത്തിന്റെ ഊർജ്ജോത്പാദനത്തിന് മഗ്നീഷ്യം ഒരു പ്രധാന ഘടകമാണ്. അതുകൊണ്ടുതന്നെ ഊർജ്ജവും സ്റ്റാമിനയും കുറയാൻ കാരണമാകും. മഗ്നീഷ്യം കുറവിന്റെ പ്രാരംഭ ഘട്ടത്തിൽ ഛർദ്ദി, ഓക്കാനം തുടങ്ങിയ ദഹനനാളത്തിന്റെ ലക്ഷണങ്ങൾ ഉണ്ടാകാം. മഗ്നീഷ്യം കുറവിൻറെ മറ്റൊരു നിർണായക ലക്ഷണം ക്രമരഹിതമായ ഹൃദയമിടിപ്പ് ആണ്. ശരീരത്തിൽ മഗ്നീഷ്യത്തിൻറെ അളവ് കുറയുന്നത് രക്തസമ്മർദ്ദം കൂടാനും ഹൃദയത്തിൻറെ ആരോഗ്യത്തെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്. മറ്റൊന്ന് മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് മാനസികാരോഗ്യത്തെയും ബാധിക്കാം. ഇതുമൂലം വിഷാദം, ഉത്കണ്ഠ, മൂഡ് സ്വിം​ഗ്സ് തുടങ്ങിയവ അനുഭവപ്പെടാം. മഗ്നീഷ്യം നാഡികളുടെ പ്രവർത്തനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. മഗ്നീഷ്യത്തിന്റെ കുറവ് മരവിപ്പ്, നാഡീസംബന്ധമായ ലക്ഷണങ്ങൾക്ക് കാരണമാകും.

FOOD, HEALTH NEWS

ഫ്രിഡ്ജിൽ ഭക്ഷണ സാധനങ്ങൾ തുറന്നു വയ്ക്കരുതേ…

അടുക്കളയിൽ ഫ്രിഡ്ജ് ഇല്ലാത്ത ഒരു അവസ്ഥയെക്കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഒരു പക്ഷേ നമ്മളിൽ പലർക്കും ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണതല്ലേ…! ബാക്കി വന്ന ഭക്ഷണങ്ങൾ തുടങ്ങി പാചകം ചെയ്യാൻ പോകുന്ന ഭക്ഷണ സാധനങ്ങൾ വരെ നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ ഫ്രിഡ്ജിൽ ഭക്ഷണം സൂക്ഷിക്കുന്നതിനുമുണ്ട് ചില രീതികൾ. അല്ലെങ്കിൽ അത് വിഷാംശമുള്ളതായി മാറാൻ അധികം സമയമൊന്നും വേണ്ട. അതുകൊണ്ടാണ് ഫ്രിഡ്ജിനുള്ളിൽ ഓരോന്നും സൂക്ഷിക്കാൻ വെവ്വേറെ തട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. ഈ ഇടങ്ങൾ കൃത്യമായ രീതിയിൽ ഉപയോഗിക്കേണ്ടതുമുണ്ട്. ഓരോ തട്ടിലും ഒരേ വിധത്തിലുള്ള താപനിലയായിരിക്കില്ല ഉണ്ടായിരിക്കുന്നത്. അതിനാൽ തന്നെ മുട്ട സൂക്ഷിക്കേണ്ടിടത്ത് അത്, ഏറ്റവും താഴയുള്ള ബോക്സിൽ പച്ചക്കറികൾ എന്നിവ സൂക്ഷിക്കാം. അതിൽ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഭക്ഷണങ്ങൾ അടച്ചു സൂക്ഷിക്കുക എന്നത്. പലപ്പോഴും ഫ്രിഡ്ജിനുള്ളിൽ ഭക്ഷണ സാധനങ്ങൾ തുറന്നു വയ്ക്കുന്ന പതിവുണ്ട്. എന്നാൽ,വേവിച്ച് കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ തുറന്നുവച്ചാൽ എളുപ്പത്തിൽ കേടുവരും. അതിനാൽ തന്നെ വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്. അല്ലെങ്കിൽ ഇതിൽ ബാക്റ്റീരിയകൾ പെരുകുകയും അതുമൂലം മറ്റ് ഭക്ഷണ സാധനങ്ങളും കേടുവരാൻ കാരണമാകുന്നു. പച്ചക്കറികൾ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കാം കടയിൽ നിന്നും വാങ്ങിയ പച്ചക്കറികൾ അതുപോലെ ഫ്രിഡ്ജിലേക്ക് വയ്ക്കാതെ കഴുകിയതിന് ശേഷം മാത്രം ഫ്രിഡ്ജിലേക്ക് വയ്ക്കണമെന്ന് പറയാറുണ്ട്. എന്നാൽ, എല്ലാ പച്ചക്കറികൾക്കും ഒരേ രീതിയിലുള്ള പരിപാലനമല്ല ആവശ്യം. ചിലത് കഴുകാം, എന്നാൽ മറ്റുചിലത് കഴുകാൻ പാടില്ല. ഈർപ്പം കൂടുതലുള്ള പച്ചക്കറികളോ പഴവർഗ്ഗങ്ങളോ കഴുകി സൂക്ഷിച്ചാൽ ഫ്രിഡ്ജിനുള്ളിലെ ജലാംശത്തിന്റെ അളവ് വർധിക്കുകയും അതുകാരണം ബാക്റ്റീരിയകളുണ്ടാവാനും സാധ്യതയുണ്ട്.

HEALTH NEWS

ഈ ഭക്ഷണം തീർച്ചയായും ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തരുതേ…!

ഈസിയായി ലഞ്ചും ബ്രേക്ക് ഫാസ്റ്റും എങ്ങനെ കഴിക്കാം എന്ന് ആലോചിക്കുന്നവരാണ് നമ്മളിൽ പലരും. ക്വാണ്ടിറ്റിയിൽ അല്ല കാര്യം, കുറച്ച് ഫുഡ്ഡിലൂടെ കൂടുതൽ കാലറി ഊർജം എങ്ങനെ ശരീരത്തിലെത്തിക്കുന്നതിനാണ് കാര്യം. എന്നാൽ, എല്ലാ ഫുഡ്ഡും എപ്പോഴും കഴിക്കാൻ പറ്റുമോ? ഭാരം കൂടാതിരിക്കാൻ ഉച്ച ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവയിലൊന്നാണ് സാൻഡ് വിച്ച്, പ്രതേ്യകിച്ച് വെെറ്റ് ബ്രെഡ് സാൻഡ് വിച്ച്. ഇത് ശരീരത്തിൽ കാർബണിന്റെ അളവ് വർധിപ്പിക്കാൻ കാരണമാകുന്നു. ഇതുവഴി ശരീരത്തിൽ ബ്ലഡ് ഷു​ഗറിന്റെ അളവ് ​ഗണയമായി കൂടാൻ കാരണമാകുന്നു. ക്രീമി പാസ്ത, ഇത് ശരീരത്തിൽ കലോറിയും കൊഴുപ്പും കൂടാൻ കാരണമാകുന്നു. മറ്റൊന്ന്, മധുര പാനീയങ്ങളാണ്. ഇത് ശരീരത്തിൽ ബ്ലഡ് ഷു​ഗറിന്റെ അളവ് കൂടാൻ കാരണമാകും. ബർ​ഗർ, ഫ്രെെസ്, പിസ എന്നിവ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തരുത്. കാരണം, അവയിൽ സോഡിയത്തിന്റെ അളവ് കൂടുതലാണ്.

FOOD, HEALTH NEWS, LIFE

ദിവസവും രാവിലെ അഞ്ച് ബദാമും മൂന്ന് ഈന്തപ്പഴവും കഴിച്ചാലോ?

ബ്രേക്ക് ഫാസ്റ്റിനുമുൻപായി ദിവസവും രാവിലെ അഞ്ച് ബദാമും മൂന്ന് ഈന്തപ്പഴവും കഴിച്ചാലോ? അങ്ങനെയുള്ള ഒരു പ്രിബ്രേക്ക്ഫാസ്റ്റ് ന്യൂട്രീഷൻ ഫുഡ്ഡിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാൽ വെെകണ്ട ഇന്നു മുതൽ ഈ രീതി ഒന്നു പരീക്ഷീച്ചു നോക്കിക്കോളു. വെറുമൊരു ലഘുഭക്ഷണമല്ല, വിവിധ വിറ്റാമിനുകളും ധാതുക്കളുംആന്റിഓക്‌സിഡന്റുകളും ഈ ഭക്ഷണത്തിലുണ്ട്. ബുദ്ധിശക്തി കൂട്ടാനോ, ഹൃദയത്തിന്റെ ആരോഗ്യം വർധിപ്പിക്കാനോ, ശരീര ഭാരം നിലനിർത്താനോ ആഗ്രഹിക്കുന്ന ഒരാൾക്ക് ഈ ഭക്ഷണങ്ങളുടെ കോമ്പിനേഷൻ ഗുണം ചെയ്യും. വിറ്റാമിന്‍ എ, ബി, സി, കെ, പൊട്ടാസ്യം, അയേണ്‍, മഗ്നീഷ്യം, കാത്സ്യം, ഫൈബര്‍ എന്നിവ അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ടാണ് ഈന്തപ്പഴം.അതുപോലെതന്നെ വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയ നട്സാണ് ബദാം. രാവിലെ മൂന്ന് ഈന്തപ്പഴവും അഞ്ച് ബദാമും വീതം കഴിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം പകരാന്‍ സഹായിക്കും. ദിവസവും രാവിലെ മൂന്ന് ഈന്തപ്പഴവും അഞ്ച് ബദാമും വീതം കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഒരു പദാർത്ഥമാണ് ബദാം. പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ ഇതിലുണ്ട്. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കുടലിന്‍റെ ആരോഗ്യത്തിനും ദഹനം എളുപ്പമാകാനും മലബന്ധം അകറ്റാനും ഇവ കഴിക്കുന്നത് സഹായിക്കും. കാത്സ്യം അടങ്ങിയ ഈന്തപ്പഴവും ബദാമും കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും സഹായിക്കും. വണ്ണം കുറയ്ക്കാന്‍ ഡയറ്റ് ചെയ്യുന്നവര്‍ക്കും ദിവസവും രാവിലെ മൂന്ന് ഈന്തപ്പഴവും അഞ്ച് ബദാമും വീതം കഴിക്കാം. ഈന്തപ്പഴത്തിലെ നാരുകളും, ബദാമിലെ പ്രോട്ടീനും, ആരോഗ്യകരമായ കൊഴുപ്പും ശരീരഭാരത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

FOOD, LIFE

ഈ രോ​ഗലക്ഷണങ്ങൾ നിങ്ങളിലുണ്ടോ? എങ്കിൽ അത് ഇരുമ്പിന്റെ കുറവുമൂലമാണ്

നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമായ ഒരു ധാതുവാണ് അയണ്‍ അഥവാ ഇരുമ്പ്. രോ​ഗപ്രതിരോധ ശേഷിയ്ക്കും പേശികളുടെ ശക്തിക്കും ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിനും ഇരുമ്പ് ഒരു അനിവാര്യ ഘ‌കമാണ്. എന്നാൽ, ഇരുമ്പിന്റെ അംശം ശരീരത്തിൽ കുറഞ്ഞാലോ? പലവിധ രോ​ഗങ്ങളിലേക്കും ഇത് വഴിവയ്ക്കും. എങ്ങനെ ശരീരത്തിൽ അയണിന്റെ അംശം കൂട്ടാം? ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങണളാണ് അമിത ക്ഷീണവും തളര്‍ച്ചയും, വിളറിയ ചര്‍മ്മം, നഖങ്ങള്‍ പൊട്ടി പോവുക, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, തലമുടി കൊഴിച്ചില്‍, കാലുകളും കൈകളും തണുത്തിരിക്കുക, തലക്കറക്കം, തലവേദന തുടങ്ങിയവ. എന്നാൽ ഭക്ഷണ ക്രമത്തിലൂടെ ഇരുമ്പിന്റെ അപര്യാപ്തയെ നമുക്ക് ഒരു പരിധിവരെ മറികടക്കാവുന്നതാണ്. അതിനായി ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം: ചീര, ബ്രൊക്കോളി പോലുള്ള ഇലക്കറികള്‍, ബീറ്റ്റൂട്ട്, മാതളം, ഈന്തപ്പഴം, ചിയ സീഡ്സ് തുടങ്ങിയവയില്‍ ഇരുമ്പ് അടങ്ങിയിരിക്കുന്നു. ഇതിനു പുറമേ മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. അതുപോലെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Scroll to Top