top_ad
Tuesday, October 7, 2025 - 5:14 PM
Tuesday, October 7, 2025 - 5:14 PM
single_page_ads

ക്ലോക്ക് ടവറിന് ചിലവ് 40 ലക്ഷം; ഉദ്ഘാടനത്തിന് പിന്നാലെ ക്ലോക്കും കേടായി; ബീഹാറില്‍ വിവാദം

ബീഹാറില്‍ ക്ലോക്ക് ടവർ വിവാദം. ഉദ്ഘാടനം ചെയ്ത് ഒരു ദിവസത്തിനുള്ളിൽ ക്ലോക്കിന്റെ പ്രവര്‍ത്തനം നിലച്ചു.40 ലക്ഷം രൂപയോളം മുടക്കിയാണ് ക്ലോക്ക് ടവർ നിർമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രഗതി യാത്രയുമായി ബന്ധപ്പെട്ടാണ് നിര്‍മാണം പെട്ടെന്ന് പൂര്‍ത്തിയാക്കിയത്. മുഖ്യമന്ത്രി തന്നെയാണ് ടവർ ഉദ്ഘാടനം ചെയ്തത്. എന്നാൽ ഉദ്ഘാടനം ചെയ്ത് 24 മണിക്കൂർ കഴിയുംമുൻപ് ക്ലോക്ക് കേടായി. മോഷ്ടാക്കൾ ടവറിൽ കയറി ചെമ്പുകമ്പികൾ വലിച്ചെടുത്തതോടെയാണ് ക്ലോക്ക് കേടായത്.

ടവറിന്റെ രൂപകൽപനയും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഒരു തൂണിന് മുകളിൽ ചതുരാകൃതിയിലുള്ള ബോക്സ് കയറ്റിവച്ച രൂപത്തിലാണ് ടവർ ഉള്ളത്.വെളുത്ത നിറത്തിൽ കുമ്മായത്തിന്റെ നിറത്തില്‍ പെയിന്റ് ചെയ്തത് കാരണം ഒട്ടും ആകര്‍ഷകവുമല്ല. ഇതിനു എങ്ങനെ 40 ലക്ഷം വന്നത് എന്നാണ് ആളുകളുടെ സംശയം. ഇതോടെ ക്ലോക്ക് ടവർ വിവാദവുമായി.

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top