top_ad
Tuesday, October 7, 2025 - 6:57 PM
Tuesday, October 7, 2025 - 6:57 PM
single_page_ads

ചമയ വിളക്കുത്സവവും കൊറ്റൻകുളങ്ങര ദേവീക്ഷേത്രവും

ചമയ വിളക്കുത്സവമാണ് കൊറ്റൻകുളങ്ങര ദേവി ക്ഷേത്രത്തിലെ പ്രത്യേകത. പുരുഷന്മാർ സ്ത്രീകളെപ്പോലെ അണിഞ്ഞൊരുങ്ങി ദേവിക്ക് മുന്നിൽ ചമയവിളക്ക് എടുക്കുന്നതാണ് ഉത്സവം.

15 ദിവസം നീണ്ടു നിന്ന ഉത്സവാഘോഷമാണ് നടക്കുന്നത്. ആഭരണങ്ങളും വസ്ത്രങ്ങളുമായി പുരുഷന്മാര്‍ ഒരുങ്ങിയിറങ്ങുമ്പോൾ കൂടെ വന്നവര്‍ക്ക് പോലും തിരിച്ചറിയാന്‍ പ്രയാസമാണ്. വിളക്കെടുത്ത് ക്ഷേത്ര പ്രദക്ഷിണം വെച്ച ശേഷം അമ്മയുടെ എഴുന്നള്ളത്തിനായി കുഞ്ഞാലുംമൂട് മുതൽ ക്ഷേത്ര ആറാട്ട് കുളം വരെ പുരുഷാംഗനമാർ നിരന്നു നില്‍ക്കുന്നത് മനംമയക്കുന്ന കാഴ്ചയാണ്.

കമനീയമായ കെട്ടുകാഴ്ചയും നാടിനെ ഇളക്കി മറിക്കുന്ന രീതിയിലാണ് നടക്കുന്നത്. ചമയ വിളക്കുത്സവം കാണാൻ ഇതര സംസ്ഥാനക്കാര്‍ മുതൽ വിദേശികളുൾപ്പെടെ എത്താറുണ്ട്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദേവി വിളക്ക് കണ്ട് പുരുഷാംഗനമാരെ അനുഗ്രഹിച്ച ശേഷം ആറാട്ട് നടത്തി കുരുത്തോലപ്പന്തലിൽ വിശ്രമിക്കാനിരുന്നതോടെയാണ് ചമയവിളക്കുത്സവത്തിന് സമാപനമാകുന്നത്.

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top