top_ad
Tuesday, October 7, 2025 - 6:48 PM
Tuesday, October 7, 2025 - 6:48 PM
single_page_ads

ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റന്‍ തമീം ഇഖ്ബാലിന്റെ നില ആശങ്കാകുലം; ഹൃദയാഘാതം വന്നത് ധാക്ക പ്രീമിയര്‍ ലീഗിനിടെ

ബംഗ്ലാദേശ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ തമീം ഇഖ്ബാല്‍ (36) ഗുരുതരാവസ്ഥയില്‍. ധാക്ക പ്രീമിയര്‍ ലീഗിനിടെയാണ് താരത്തിന് ഹൃദയാഘാതം വന്നത്. മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബും ഷൈന്‍പുകുര്‍ ക്രിക്കറ്റ് ക്ലബ്ബും തമ്മിലുള്ള മത്സരത്തിനിടെയാണ് തമീമിന് നെഞ്ചുവേദന വന്നത്. മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ നായകനാണ് തമീം.

പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോള്‍ പ്രാഥമിക വൈദ്യസഹായം നല്‍കി. പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനുള്ള ഒരുക്കത്തിലാണ്.

ഈ വര്‍ഷം ജനുവരിയില്‍ ഇഖ്ബാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെ, 2023 ലും അദ്ദേഹം സമാനമായ പ്രഖ്യാപനം നടത്തി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇടപെട്ടതിനെ തുടര്‍ന്ന് തീരുമാനം മാറ്റി.

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top