top_ad
Tuesday, October 7, 2025 - 6:48 PM
Tuesday, October 7, 2025 - 6:48 PM
single_page_ads

ഡോളറുമായുള്ള ഇടപാടില്‍ തിളങ്ങി രൂപ; മൂല്യത്തില്‍ കുതിപ്പോടെ രൂപ

രൂപയുടെ മൂല്യം കൂടുന്നു. ഏഴ് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലവാരത്തിലേയ്ക്ക് ആണ് രൂപയുടെ മൂല്യം എത്തിയിരിക്കുന്നത്. മാര്‍ച്ചില്‍ 2.4 ശതമാനമാണ് രൂപയ്ക്കുണ്ടായ നേട്ടം. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ രൂപയുടെ മൂല്യത്തില്‍ ഇനിയും നേട്ടമുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.

2025 സാമ്പത്തിക വര്‍ഷത്തെ അവസാനത്തോടെയുള്ള രൂപയുടെ തിരിച്ചുവരവ് ശ്രദ്ധേയമാവുകയാണ്. പത്ത് ദിവസത്തിനിടെ നാല് ബില്യണ്‍ ഡോളറിലധികമാണ് നിക്ഷേപിച്ചത്. നഷ്ടപ്പെട്ടതില്‍ കുറച്ചെങ്കിലും തിരിച്ചുപിടിക്കാന്‍ രൂപയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

സാമ്പത്തിക വര്‍ഷത്തെ അവസാനത്തെ വ്യാപാര ദിനമായിരുന്ന വെള്ളിയാഴ്ച ഡോളറിനെതിരെ രൂപയ്ക്ക് 31 പൈസയുടെ നേട്ടമുണ്ടായി. 2018ന് ശേഷം ഇതാദ്യമായാണ് ഒരൊറ്റ മാസത്തില്‍ മൂല്യത്തില്‍ 2.4 ശതമാനം നേട്ടമുണ്ടാകുന്നത്. രാജ്യത്തെ പ്രാദേശിക-വിദേശ ബാങ്കുകളില്‍ കാര്യമായി ഡോളര്‍ വിറ്റഴിക്കാനുണ്ടായ സാഹചര്യവും രൂപയ്ക്ക് നേട്ടമായി.

പത്ത് വര്‍ഷ കാലാവധിയുള്ള കടപ്പത്രങ്ങളുടെ ആദായം 6.57 നിലവാരത്തിലാണ് ഉള്ളത്. നടപ്പ് സാമ്പത്തിക വര്‍ഷം മൊത്തം നോക്കിയാല്‍ 2020ന് ശേഷമുള്ള വലിയ ഇടിവാണ് കടപ്പത്രങ്ങളുടെ ആദായത്തിലുണ്ടായത്.

ഏപ്രില്‍ ആദ്യ ആഴ്ചയിലെ റിസര്‍വ് ബാങ്കിന്റെ ധനനയ യോഗത്തില്‍ റിപ്പോ നിരക്ക് കുറച്ചേക്കുമെന്നാണ് വിലയിരുത്തല്‍. വളര്‍ച്ചയെ പിന്തുണയ്ക്കുന്ന സമീപനം ആര്‍ബിഐയുടെ ഭാഗത്തുനിന്ന് വ്യവസായ ലോകം പ്രതീക്ഷിക്കുന്നുണ്ട്.

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top