പൃഥ്വിരാജ് മോഹൻലാല്‍ സിനിമ എമ്പുരാൻ പുറത്തിറങ്ങിയിരിക്കുകയാണ്. ‘എമ്പുരാനേ’ എന്ന ഗാനത്തിനും ആരാധകരേറെയാണ്. ഈ ഗാനം ആലപിച്ചിരിക്കുന്നത് പൃഥ്വിരാജിന്റെ മകൾ അലംകൃത മേനോൻ ആണെന്ന് പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ ദീപക് ദേവ്.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടേയാണ് ദീപക് ദേവ് ഇക്കാര്യം പങ്കുവെച്ചത്. ചിത്രത്തിൽ ഇതാദ്യം വരുന്നത് ഒരു ട്ടിയുടെ ശബ്ദത്തിലാണ്. അലംകൃതയാണ് ആ ഭാഗം പാടിയത്. പടത്തിന്റെ ക്രെഡിറ്റ്സിലും പേര് വച്ചിട്ടുണ്ടെന്നും ദീപക് ദേവ് പറയുന്നു.
ഒരു മുതിർന്ന സ്ത്രീയുടെ ശബ്ദമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ചിത്രത്തിൽ കുട്ടിയുടെ കരച്ചിലിന്റെ ഭാഗമായതുകൊണ്ടാണ് കുട്ടിയുടെ ശബ്ദമാക്കാമെന്നും അലംകൃതയേക്കൊണ്ട് പാടിക്കാമെന്നും തീരുമാനിച്ചത്.
ഇംഗ്ലീഷ് പാട്ടൊക്കെയാണ് മകൾ കൂടുതൽ കേൾക്കാറുള്ളതെന്നും ശ്രമിച്ചുനോക്കാമെന്നും പൃഥ്വി പറഞ്ഞു. എന്നാൽ ഇമോഷൻസുൾപ്പെടെ ഒറ്റപ്രാവശ്യം പറഞ്ഞുകൊടുത്തപ്പോൾ തന്നെ അഞ്ചുമിനിറ്റിനുള്ളിൽ അലംകൃത പാടിക്കഴിഞ്ഞു.ഇന്ദ്രജിത്തിന്റെ മകളായ പ്രാർഥനയും ചിത്രത്തിൽ പാടിയിട്ടുണ്ടെന്നും ദീപക് ദേവ് പറഞ്ഞു.