top_ad
Tuesday, October 7, 2025 - 6:48 PM
Tuesday, October 7, 2025 - 6:48 PM
single_page_ads

ഫോ​​ർ​​മു​​ല വണ്ണില്‍ ലൂ​​യി​​സ് ഹാ​​മി​​ൽ​​ട്ട​​ണിന് പിഴച്ചു; തിരിച്ചടിയായത് ഫെ​​രാ​​രിയുടെ സാങ്കേതിക പരിശോധന

ഫോ​​ർ​​മു​​ല വ​​ണ്‍ കാ​​റോ​​ട്ട​​ത്തി​​ൽ ബ്രി​​ട്ടീ​​ഷ് സൂ​​പ്പ​​ർ ഡ്രൈ​​വ​​ർ ലൂ​​യി​​സ് ഹാ​​മി​​ൽ​​ട്ട​​ണിന് പിഴച്ചു. പോ​​ൾ​​പൊ​​സി​​ഷ​​നു മു​​ന്പാ​​യു​​ള്ള സ്പ്രി​​ന്റില്‍ ഒ​​ന്നാം സ്ഥാ​​ന​​ത്തു ഫി​​നി​​ഷ് ചെ​​യ്ത ഹാ​​മി​​ൽ​​ട്ട​​ണി​​ന് റേ​​സി​​ലാണ് പി​​ഴ​​ച്ചത്. സാ​​ങ്കേ​​തി​​ക പ്ര​​ശ്ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഹാ​​മി​​ൽ​​ട്ട​​ണി​​നെ അ​​യോ​​ഗ്യ​​നാ​​ക്കി.

ഏ​​റ്റ​​വും കു​​റ​​ഞ്ഞ​​ത് ഒ​​ന്പ​​ത് മി​​ല്ലി​​മീ​​റ്റ​​റാ​​ണ് കാ​​റി​​ന്‍റെ പി​​ൻ​​ഭാ​​ഗ​​ത്തെ സ്കി​​ഡി​​നു വേ​​ണ്ട​​ത്.എന്നാല്‍ ഹാ​​മി​​ൽ​​ട്ട​​ണി​​ന്‍റെ ഫെ​​രാ​​രിയുടെ പി​​ൻ​​ഭാ​​ഗ​​ത്തെ സ്കി​​ഡ് ബ്ലോ​​ക്ക് ഏ​​റ്റ​​വും കു​​റ​​ഞ്ഞ ക​​ന​​ത്തി​​ന് താ​​ഴെ​​യാ​​ണെ​​ന്ന് ക​​ണ്ടെ​​ത്തി​​യിരുന്നു. ഇതിനെ തുടര്‍ന്നാണ് അ​​യോ​​ഗ്യ​​നാ​​ക്ക​​പ്പെ​​ട്ട​​ത്.

സ​​ഹ​​ഡ്രൈ​​വ​​റാ​​യ ചാ​​ൾ​​സ് ലെ​​ക്ല​​ർ​​ക്കി​​നെ​​യും അ​​യോ​​ഗ്യ​​നാക്കിയിട്ടുണ്ട്. മ​​ക്‌ലാ​​ര​​ന്‍റെ ഓ​​സ്ട്രേ​​ലി​​യ​​ൻ ഡ്രൈ​​വ​​ർ ഓ​​സ്ക​​ർ പി​​യാ​​സ്ട്രി​​യാ​​ണ് ചൈ​​നീ​​സ് ഗ്രാ​​ൻ​​പ്രീ​​യി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്തു ഫി​​നി​​ഷ് ചെ​​യ്ത​​ത്.

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top