top_ad
Tuesday, October 7, 2025 - 6:57 PM
Tuesday, October 7, 2025 - 6:57 PM
single_page_ads

ഇഡ്ഢലി; ചില കുറുക്കുവഴികള്‍

ഇഡ്ഢലി മലയാളികളുടെ പ്രഭാത ഭക്ഷണമാണ്. ഇഡ്ഢലി തയ്യാറാക്കാന്‍ ചില കുറുക്കുവഴികളുണ്ട്. ചില ചേരുവകളും ഉണ്ട്.അവയെക്കുറിച്ച് അറിയാം. ഇഡ്ഢലി പ്രോട്ടീന്‍ നിറഞ്ഞ ഒരു പ്രതാലാണ്. ഇതിലെ ഉഴുന്നാണ് പ്രോട്ടീന്‍ സ്വഭാവം നല്‍കുന്നത്.

ഇഡ്ഢലി ഉണ്ടാക്കാന്‍ ഉഴുന്ന് മൂന്നില്‍ ഒരു ഭാഗമാണ് എടുക്കുക. മൂന്ന് അരിയെങ്കില്‍ ഒന്ന് ഉഴുന്ന് ഇതാണ് കണക്ക്. ഉഴുന്നിലാണ് കൂടുതല്‍ പ്രോട്ടീനുള്ളത്. ഉഴുന്ന് കൂടുതല്‍ എടുക്കുക. ഉഴുന്നിനൊപ്പം സോയാബീന്‍ കുതിര്‍ത്ത് ചേര്‍ത്തും അരയ്ക്കാം.

ഇഡ്ഢലി പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. കൂടുതല്‍ ഗുണകരമാക്കാം. അരയ്ക്കാനിടുമ്പോള്‍ അല്‍പം ഉലുവ കൂടി ചേര്‍ക്കുക.

​മൃദുവായ ഇഡ്ഢലി തയ്യാറാക്കാന്‍ ഉഴുന്ന് കുതിര്‍ത്തിയ വെള്ളത്തില്‍ തന്നെ അരിയും ഉഴുന്നുമെല്ലാം അരച്ചെടുക്കണം. വെള്ളം അധികമാകാനും പാടില്ല, കുറയാനും പാടില്ല. ഇതു രണ്ടും ഇഡ്ഢലിയുടെ മാര്‍ദവം നഷ്ടപ്പെടുത്തും.

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top