മുൻ യു.എസ് അറ്റോർണി ജനറൽ ജെസീക്ക എബറിനെ (43) അലക്‌സാണ്ട്രിയയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ ബെവർലി ഡ്രൈവിലെ വീട്ടിൽ ബോധരഹിതയായ നിലയിലാണ് ഇവരെ കണ്ടത്. മരിച്ചത് സ്‌ത്രീ ജെസീക്ക എബറാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അലക്‌സാണ്ട്രിയ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
2021ൽ പ്രസിഡന്റ് ജോ ബൈഡനാണ് ജെസീക്ക എബറിനെ യുഎസ് അറ്റോർണിയായി നാമനിർദേശം ചെയ്‌തത്. ഡോണൾഡ് ട്രംപ് പ്രസിഡന്റായതിനു ശേഷം ഈ വർഷം ജനുവരിയിലാണ് രാജിവച്ചത്.
2009ലാണ് ജെസീക്ക എബർ അസിസ്‌റ്റന്റ് യുഎസ് അറ്റോർണിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2015 മുതൽ 2016 വരെ നീതിന്യായ വകുപ്പിലെ ക്രിമിനൽ ഡിവിഷൻ അസിസ്‌റ്റന്റ് അറ്റോർണി ജനറലിന്റെ കൗൺസിലറായിരുന്നു. പിന്നീട് വെർജീനിയയിലെ ക്രിമിനൽ ഡിവിഷന്റെ ഡപ്യൂട്ടി ചീഫായി.