കേരളത്തില്‍ ഇപ്പോള്‍ ഹൗസ് ക്ലീനിങ് ഏജൻസികളുടെ കാലം. pala കുടുംബങ്ങളും ഇന്ന് ആശ്രയിക്കുന്നത് ക്ലീനിങ് ഏജൻസികളുടെ സഹായമാണ്. വീട്ടുജോലിക്ക് പഴയതുപോലെ ആളുകളെ കിട്ടുന്നില്ല. അതും ഈ ഏജന്‍സികളെ ആശ്രയിക്കാന്‍ കാരണമാകുന്നു.
ഡീപ് ക്ലീനിങ്ങാണ് ഇതില്‍ പ്രധാനം.കിച്ചൻ കോഡും ഇലക്ട്രിക്കൽ ഫിറ്റിങ്ങുകളും ജനവാതിലുകളും സീലിങ്ങും തറ തുടങ്ങി വീട്ടിലെ സകല സാധനങ്ങളും വൃത്തിയാക്കുന്നതാണ് ഡീപ് ക്ലീനിങ്.
കാർപെറ്റുകളും സോഫകളുമെല്ലാം ഇവർ വൃത്തിയാക്കി നല്‍കും. കിച്ചൻ ക്ലീനിങ്ങും നല്ല നിലയില്‍ പൂര്‍ത്തിയാക്കും. ആവശ്യത്തിന് പണം നല്‍കണം എന്ന് മാത്രം.