top_ad
Tuesday, October 7, 2025 - 5:13 PM
Tuesday, October 7, 2025 - 5:13 PM
single_page_ads

എഴുത്തുകാര്‍ക്ക് സമൂഹത്തെ വേണ്ടെന്നും ഇന്‍സ്റ്റഗ്രാം മതിയെന്നും എം.മുകുന്ദന്‍

പല എഴുത്തുകാര്‍ക്കും സമൂഹത്തെ വേണ്ടെന്നും അവര്‍ക്ക് ഇന്‍സ്റ്റഗ്രാം മതിയെന്നും എം.മുകുന്ദന്‍. അഷിതാസ്മാരകസമിതിയുടെ അഷിതാസ്മാരക പുരസ്‌കാരം സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഴിതെറ്റിപ്പോകുന്ന എഴുത്തുകാര്‍ക്ക് വഴികാണിച്ചുകൊടുക്കാന്‍ അഷിതയ്ക്ക് കഴിയും. അഷിതയെ മനസ്സിലാക്കിയാല്‍ എഴുത്തുകാര്‍ ഒരിക്കലും വഴിതെറ്റിപ്പോകില്ല. അഷിതയുടെ എഴുത്ത് ആത്മനിഷ്ഠമാണെന്ന് പറയുമ്പോഴും സമൂഹത്തിന്റെ വേദനകള്‍ അവര്‍ കാണാതെപോയില്ല. അവരുടെ എഴുത്തുകളില്‍ സമൂഹത്തെക്കുറിച്ചുള്ള ആധിയുണ്ടായിരുന്നു. -മുകുന്ദന്‍ പറഞ്ഞു.

മേയര്‍ ഡോ. ബീനാഫിലിപ്പ് പുരസ്‌കാരം നല്‍കി. അക്ബര്‍ ആലിക്കര, കെ.ആര്‍. അജയന്‍, അഭിഷേക് പള്ളത്തേരി, പ്രദീഷ്, റെജി മലയാലപ്പുഴ, ഡോ. ആനന്ദന്‍ രാഘവന്‍, റീത്ത രാജി, സുജ പാറുകണ്ണില്‍ എന്നിവര്‍ മുകുന്ദനില്‍നിന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് അഷിതാ അനുസ്മരണപ്രഭാഷണം നടത്തി. ബെന്ന ചേന്ദമംഗലൂര്‍ മുഖ്യപ്രഭാഷണം നടത്തി.

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top