ഷാറൂഖ് ഖാനും കുടുംബവും വാടകവീട്ടിലേക്ക് താമസം മാറി. മന്നത്ത് ബംഗ്ലാവിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെയാണിത്. മന്നത്ത് ബംഗ്ലാവ് വിപുലീകരിക്കുകയാണ്. ഗ്രേഡ് ടു ബി പൈതൃക പട്ടികയിൽ ഇടം നേടിയിരിക്കുന്ന പ്രോപ്പർട്ടി ആയതിനാൽ മന്നത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് പ്രത്യേക അനുമതി ആവശ്യമായിരുന്നു.
2024 നവംബറിലാണ് ഇതിനുള്ള അപേക്ഷ ഗൗരി ഖാൻ സമർപ്പിച്ചത്. മഹാരാഷ്ട്ര കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി അനുമതി നൽകുകയും ചെയ്തു. ഇതോടെയാണ് ഇവര്‍ താമസം മാറിയത്.
ഭഗ്നാനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റുകൾ ഷാറൂഖ് വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഇപ്പോള്‍ അവിടെയാണ് താമസം.
25 കോടി രൂപയാണ് നവീകരണ പ്രവർത്തനങ്ങൾക്കായി ഷാറൂഖ് ചെലവഴിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.