മിക്സി അടുക്കളയില്‍ ഒഴിച്ചുകൂടാനാകാത്തതാണ്. അത് പാചകം എളുപ്പമാക്കുമെങ്കിലും ശബ്ദം അസഹനീയമാണ്. അത് എങ്ങനെ പരിഹരിക്കാം. ഇതിനു ചില വഴികളുണ്ട്.
മിക്സി വച്ചിരിക്കുന്ന സ്ഥാനം അത് ശ്രദ്ധിക്കുക. സ്ഥലം മാറ്റിയാല്‍ ചിലപ്പോള്‍ ശബ്ദം കുറയും. വിശാലമായ സ്ഥലത്തുനിന്നും മിക്സി പ്രവര്‍ത്തിപ്പിക്കാം. ഇടുങ്ങിയ ഇടം തിരഞ്ഞെടുക്കരുത്.
പഴക്കം ചെന്ന മിക്സി ആണെങ്കില്‍ സര്‍വീസ് ചെയ്യണം.
റബ്ബര്‍ മാറ്റില്‍ വച്ചാല്‍ മിക്സിക്ക് ശബ്ദം കുറയും.
ബ്ലേഡുകള്‍ വൃത്തിയായി വച്ചാല്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടാതിരിക്കും. ശബ്ദം കുറയും.
ജാര്‍ ഓവര്‍ ലോഡ് ആകാതെ നോക്കണം.