top_ad
Tuesday, October 7, 2025 - 6:48 PM
Tuesday, October 7, 2025 - 6:48 PM
single_page_ads

ഹാൽ’ പ്രണയഗാനം ട്രെൻഡിങ്ങിൽ; പ്രതീക്ഷയോടെ ഷെയ്ന്‍ നിഗം

വീര സംവിധാനം ചെയ്യുന്ന ‘ഹാല്‍’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ഷെയിന്‍ നിഗം നായകനായ ഏറ്റവും ചെലവേറിയ ചിത്രങ്ങളില്‍ ഒന്നായെത്തുന്ന ചിത്രം ഏപ്രിൽ 24നാണ് വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

‘നീയേ ഇ‍‍‍ടനെഞ്ചു കൊത്തുമൊരു തീയായീ എന്നകമേ…’ എന്ന് തുടങ്ങുന്ന ഗാനം, വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് നന്ദഗോപൻ.വി.ഈണം നൽകി ആദിത്യ ആർ.കെ.ആണ് ആലപിച്ചിരിക്കുന്നത്.

കെ. മധുപാല്‍, ജോയ് മാത്യു, നത്ത്, ജോണി ആന്‍റണി, വിനീത് ബീപ്‍കുമാർ, സംഗീത മാധവൻ നായർ, നിഷാന്ത് സാഗര്‍, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എന്‍റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന.

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top