top_ad
Tuesday, October 7, 2025 - 6:41 PM
Tuesday, October 7, 2025 - 6:41 PM
single_page_ads

ബിജെപിക്കും ആർഎസ്എസിനും വേണ്ടി ഇഡി എന്ത് വൃത്തികേടും ചെയ്യുമെന്ന് ഗോവിന്ദന്‍; 29ന് കൊച്ചി ഇഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും

കൊടകര കുഴൽപ്പണക്കേസില്‍ ഇഡിക്ക് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൊടകര കളളപ്പണക്കേസിന്റെ രൂപം തന്നെ മാറിയെന്നും ബിജെപിക്കും ആർഎസ്എസിനും വേണ്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്ത് വൃത്തികേടും ചെയ്യുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

“ഈ കേസിലെ വസ്തുത സംസ്ഥാന സര്‍ക്കാര്‍ സർക്കാർ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. കേന്ദ്ര ഏജൻസികൾ ഈ വസ്തുത കണക്കിലെടുത്തിട്ടില്ല. ആറ് ചാക്കിൽ പണം കെട്ടി കടത്തിയത് തിരൂർ സതീഷ് പറഞ്ഞിട്ടും ഇഡി മൊഴി പോലുമെടുത്തിട്ടില്ല. ഓഫീസ് സെക്രട്ടറിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേരള പൊലീസ് കേസെടുത്തു. ബിജെപി നേതാക്കൾക്ക് പോറൽ വരാത്ത വിധം ചാർജ് ഷീറ്റ് ഇഡി തിരുത്തി. ബിജെപി താൽപര്യം സംരക്ഷിച്ചാണ് ഇഡി കോടതിയിൽ റിപ്പോർട്ട് നൽകിയത്.

“ബിജെപി മുൻ അധ്യക്ഷൻ കെ.സുരേന്ദ്രന്റെ അറിവോടെയാണ് ഇടപാട് നടന്നത്.വസ്തുതകൾ സംസ്ഥാന സർക്കാർ പുറത്ത് കൊണ്ട് വന്നിട്ടുണ്ട്. കേന്ദ്ര ഏജൻസികൾ അതൊന്നും കണക്കിലെടുത്തില്ല. കള്ളപ്പണക്കേസ് അട്ടിമറിക്കാൻ വിചിത്ര വാദങ്ങൾ പറയുകയാണ്. രാഷ്ട്രീയ പ്രേരിത ഇഡിക്കെതിരെ 29ന് കൊച്ചി ഇഡി ഓഫീസിലേക്ക് മാർച്ച് നടത്തും.” – ഗോവിന്ദന്‍ പറഞ്ഞു.

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top