കൗമാരക്കാരന്‍ സഹപാഠിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തുന്നതിന്റെ കഥയാണ് നെറ്റ്ഫ്ലിക്സിലെ വെബ് സീരീസായ ‘അഡോളസെൻസ്’ പറയുന്നത്. ഈ കൊലപാതകത്തെ ചുറ്റിപ്പറ്റിപ്പോകുന്ന സൈക്കളോജിക്കൽ ത്രില്ലറാണ് ‘അഡോളസെൻസ്’.
യുകെയിലെ ഒരു വീട്ടിലേക്ക് പോലീസ് കയറി മാതാപിതാക്കളുടെ മുന്നില്‍ നിന്നും 13കാരനായ ജെയ്‌മി മില്ലറെ അറസ്റ്റ് ചെയ്യുകയാണ്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പറഞ്ഞിട്ടും പോലീസുകാര്‍ കുട്ടിയെ കസ്റ്റഡിയില്‍ എടുക്കുകയാണ്.
ജെയ്‌മി മില്ലർ പെണ്‍കുട്ടിയെ കൊല്ലുന്നതിന്റെ വീഡിയോ ആയാണ് പോലീസ് കുട്ടിയെ ചോദ്യം ചെയ്യുന്നത്. കൊലയ്ക്ക് പിന്നിലെ കാരണമാണ് പോലീസ് അന്വേഷിക്കുന്നത്. കാത്തി ജെയ്മിയുടെ ആണത്തത്തെ ചോദ്യം ചെയ്യുന്ന കമന്റുകൾ പബ്ലിക്കായി ഇടുന്നത് ജെയ്‌മിയെ ക്ഷോഭാകുലനാക്കിയിരുന്നു. ഇതെല്ലാമാണ് കൊലപാതകത്തിലെത്തുന്നത്.
സോഷ്യല്‍ മീഡിയയില്‍ മുഴുകി വഴിതെറ്റിപ്പോകുന്ന കൗമാരക്കാരന്റെ കഥ നെറ്റ്ഫ്ലിക്സില്‍ ഹിറ്റായാണ് മാറിയത്.