top_ad
Tuesday, October 7, 2025 - 6:50 PM
Tuesday, October 7, 2025 - 6:50 PM
single_page_ads

വീഡിയോ കോളിം​ഗിൽ പുതിയ ഫീച്ചറുകൾ; മാറ്റങ്ങളുമായി വാട്സ്ആപ്പ്

മെസേജിംഗിനായി ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോ​ഗിക്കുന്ന പ്ലാറ്റ്ഫോമാണ് വാട്‌സ്ആപ്പ്. ഏകദേശം 3.5 ബില്യൺ ഉപയോക്താക്കൾ പ്രതിദിനം വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ. അതുകൊണ്ടുതന്നെ ഉപയോക്തൃ സൗഹൃദമാക്കുന്നതിന്റെ ഭാ​ഗമായി വാട്സ്ആപ്പ് ആപ്ലക്കേഷനിൽ നിരന്തരം മാര്റങ്ങൾ വരുത്തിക്കൊണ്ടേയിരിക്കും. ഇപ്പോഴിതാ ഇപ്പോഴിതാ വാട്‌സ്ആപ്പ് വോയിസ് കോളിംഗ്, വീഡിയോ കോളിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ അപ്‍ഡേറ്റുകൾ അവതരിപ്പിക്കാൻ പോകുന്നു. വാട്സ്ആപ്പ് അപ്‌ഡേറ്റ്സ് ട്രാക്കറായ WABetainfo യിലാണ് ഇക്കാര്യങ്ങൾ പങ്കുവച്ചത്. പുതിയ ഫീച്ചറുകൾ അടങ്ങിയ വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ ഇതിനോ‌ടകം തന്നെ പ്ലേറ്റോറിൽ ലഭ്യമാണ്.

മാറ്റങ്ങൾ ഇങ്ങനെയാണ്

വോയിസ്, വീഡിയോ കോളുകൾക്കായി വാട്‌സ്ആപ്പ് മൂന്ന് പുതിയ ഫീച്ചറുകൾ ചേർക്കുന്നുണ്ടെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോർട്ട് ചെയ്യുന്നു. ഇൻകമിംഗ് വോയ്‌സ് കോൾ അറിയിപ്പുകൾ നിശബ്‍ദമാക്കാൻ മ്യൂട്ട് ബട്ടൺ. അതായത് ഉപയോക്താക്കൾക്ക് ഇപ്പോൾ അവരുടെ മൈക്രോഫോൺ നിശബ്‍ദമാക്കിവച്ചുകൊണ്ട് കോളുകൾക്ക് മറുപടി നൽകാൻ കഴിയും.വീഡിയോ കോളിന് മറുപടി നൽകുന്നതിനുമുമ്പ് ഉപയോക്താക്കൾക്ക് അവരുടെ വീഡിയോ ഓഫ് ചെയ്യാനുള്ള ഓപ്ഷനും ലഭിക്കും. മുമ്പ്, കോൾ എടുത്ത ശേഷം ഉപയോക്താക്കൾക്ക് ക്യാമറ ഓഫാക്കേണ്ടി വന്നിരുന്നു. കൂടാതെ, വീഡിയോ കോളുകൾക്കിടയിൽ ഇമോജി പ്രതികരണങ്ങൾ നൽകാനും വാട്‌സ്ആപ്പ് പദ്ധതിയിടുന്നു.

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top