top_ad
Tuesday, October 7, 2025 - 6:43 PM
Tuesday, October 7, 2025 - 6:43 PM
single_page_ads

അമേരിക്ക-ഇറാന്‍ ആദ്യ ഉന്നതതല ചർച്ച ഒമാനിൽ; തുടക്കമാകുന്നത് ആണവ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക്

oman-iran

ആണവപ്രശ്നത്തില്‍ ഇറാനുമായി യു.എസ് നടത്തുന്ന ആദ്യ ഉന്നതതല ചർച്ച ശനിയാഴ്ച ഒമാനിൽ നടക്കും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പങ്കെടുക്കും.

യുഎസുമായി നേരിട്ട് ചർച്ചയ്ക്കില്ലെന്നും മധ്യസ്ഥരുമായി ചർച്ചയാകാമെന്നാണ് ഇറാൻ വ്യക്തമാക്കിയത്. ഇറാനുമായി നേരിട്ടുള്ള ചർച്ചയാണു നടക്കാൻ പോകുന്നതെന്നാണു ട്രംപ് അവകാശപ്പെട്ടത്.

ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് ട്രംപ് പ്രതികരിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഭാഷണം സാധ്യമാക്കുന്നതിൽ ഒമാന്റെ മധ്യസ്ഥത സ്വാഭാവികമായ ഒരു തിരഞ്ഞെടുപ്പാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞത്.

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top