വിക്കി കൗശലിന്റെ ആക്ഷൻ ചിത്രമായ ‘ചാവ’ 2025-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ്. ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത ചാവ 2025 ഫെബ്രുവരി 14 ന് ഹിന്ദിയിൽ ആദ്യം റിലീസ് ചെയ്തു,
പിന്നീട് തെലുങ്ക് പതിപ്പും പുറത്തിറങ്ങി. റിലീസ് ചെയ്ത് ഏകദേശം രണ്ട് മാസത്തിന് ശേഷവും ചിത്രം വരുമാനത്തില്‍ മുന്നിലാണ്.
ആഗോളതലത്തിൽ 700 കോടിയിലധികം കളക്ഷന്‍ നേടിയിട്ടുണ്ട്. തിയേറ്റർ റിലീസ് ചെയ്ത് ഏകദേശം 45 ദിവസത്തിന് ശേഷം നെറ്റ്ഫ്ലിക്സിൽ ‘ചാവ’ പ്രദർശനത്തിനെത്തുമെന്നാണ് സൂചന. ഏപ്രിൽ 11 മുതൽ ചിത്രം സ്ട്രീമിംഗിനായി ലഭ്യമാകുമെന്നാണ് പുറത്തുവന്ന വാര്‍ത്ത. .