top_ad
Tuesday, October 7, 2025 - 6:57 PM
Tuesday, October 7, 2025 - 6:57 PM
single_page_ads

ഒടിടി റിലീസ് ചിത്രങ്ങള്‍; പുതിയ ലിസ്റ്റ് ഇങ്ങനെ

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ദേവയിൽ ഷാഹിദ് കപൂർ , പൂജ ഹെഗ്‌ഡെ, പവൈൽ ഗുലാത്തി, കുബ്ര സെയ്ത് എന്നിവർ അഭിനയിക്കുന്നു. മാർച്ച് 28 ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ആയിട്ടുണ്ട്‌. 2013 ലെ മലയാള ചിത്രമായ മുംബൈ പോലീസിന്റെ റീമേക്ക് ആണിത്.

സിംഹ രാജാവ് മാർച്ച് 26ന് റിലീസ് ആയിട്ടുണ്ട്‌. ജിയോഹോട്ട്‌സ്റ്റാറില്‍ ആണ് റിലീസ്. : ടാൻസാനിയയിലെ പ്രൈഡ് ലാൻഡ്‌സിൽ നടക്കുന്ന ഈ ഹൃദയസ്പർശിയായ കഥയിൽ മുഫാസയ്ക്ക് ഷാരൂഖ് ഖാൻ ശബ്ദം നൽകുന്നു.

അനുഷ്ക സെൻ നയിക്കുന്ന കിൽ ഡിൽ ആമസോണില്‍ ആണ് റിലീസ്. മാർച്ച് 28ന് റിലീസ് ആയിട്ടുണ്ട്‌. സഹോദരിയുടെ തിരോധാനത്തിന് പിന്നിലെ സത്യം കണ്ടെത്താനുള്ള കിഷയുടെ യാത്രയെക്കുറിച്ചുള്ള ഒരു മിസ്റ്ററി ത്രില്ലറാണ് സിനിമ.

വിടുതലൈ ഭാഗം 2 മാർച്ച് 28 ന് സീ ഫൈവില്‍ ആണ് റിലീസ് ആയത്. ഒരു വിപ്ലവകാരിയെ പിടികൂടാനുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു പോലീസ് കോൺസ്റ്റബിളിന്റെ കഥയാണിത്‌. ചിത്രത്തിൽ വിജയ് സേതുപതിയും സൂരിയും അഭിനയിക്കുന്നു.

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top