ഇന്ത്യന്‍ നിര്‍മ്മിത പേടിഎം മഹാകുംഭ് സൗണ്ട്‌ബോക്‌സ് പേടിഎം അവതരിപ്പിച്ചു. ഡിജിറ്റല്‍ സ്‌ക്രീനില്‍ തല്‍സമയ പേയ്‌മെന്‍റ് അലര്‍ട്ടുകളും തത്സമയ ഇടപാട് ട്രാക്കിങും അറിയാന്‍ കഴിയുന്ന പേടിഎമ്മിന്‍റെ സൗണ്ട്‌ബോക്‌സ് ശ്രേണിയിലെ ഏറ്റവും പുതിയ 4ജി ഉപകരണം വ്യാപാരികള്‍ക്കും ബിസിനസുകാര്‍ക്കും പേയ്‌മെന്‍റുകളെ എളുപ്പത്തില്‍ ട്രാക്ക് ചെയ്യാനും ഇടപാടിന്‍റെ വിസിബിലിറ്റി മെച്ചപ്പെടുത്താനും കഴിയും.
പേടിഎം മഹാകുംഭ് സൗണ്ട് ബോക്‌സില്‍ തത്സമയ ഇടപാട് അപ്‌ഡേറ്റുകള്‍, ആകെ കളക്ഷന്‍, ഉപകരണത്തിന്‍റെ സ്റ്റാറ്റസ് എന്നിവ വ്യക്തമായി അറിയാന്‍ കഴിയുന്ന ബില്‍റ്റ്-ഇന്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ ഉണ്ട്. ഈ സ്ക്രീന്‍ വഴി വ്യാപാരികള്‍ക്ക് ഇടപാടുകള്‍ തൽസമയം കാണാനും ഓഡിയോ അലര്‍ട്ടുകള്‍ സ്വീകരിക്കാനും സാധിക്കുന്നു. പേടിഎം മഹാകുംഭ് സൗണ്ട് ബോക്‌സില്‍ തത്സമയ ഇടപാട് അപ്‌ഡേറ്റുകള്‍, ആകെ കളക്ഷന്‍, ഉപകരണത്തിന്‍റെ സ്റ്റാറ്റസ് എന്നിവ വ്യക്തമായി അറിയാന്‍ കഴിയുന്ന ബില്‍റ്റ്-ഇന്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ ഉണ്ട്. ഈ സ്ക്രീന്‍ വഴി വ്യാപാരികള്‍ക്ക് ഇടപാടുകള്‍ തല്‍ക്ഷണം കാണാനും ഓഡിയോ അലര്‍ട്ടുകള്‍ സ്വീകരിക്കാനും സാധിക്കുന്നു. ഒന്നിലധികം പേയ്‌മെന്‍റുകള്‍ നടക്കാറുള്ള തിരക്കേറിയ സമയങ്ങളില്‍ വ്യാപാരികള്‍ക്ക് പുതിയ പേടിഎം സൗണ്ട്ബോക്സ് കൂടുതല്‍ സഹായകരമാകും.