top_ad
Tuesday, October 7, 2025 - 5:14 PM
Tuesday, October 7, 2025 - 5:14 PM
single_page_ads

മോദിയുടേയും അമ്മയുടെയും എഐ വീഡിയോ ഒഴിവാക്കണം; കോണ്‍ഗ്രസിന് കോടതിയുടെ നിര്‍ദ്ദേശം

കോണ്‍ഗ്രസ് സോഷ്യല്‍മീഡിയ പേജില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അദ്ദേഹത്തിന്റെ മരിച്ചുപോയ അമ്മയുടെയും എഐ വീഡിയോ ഒഴിവാക്കണമെന്ന് പട്‌ന ഹൈക്കോടതി. വിവേകാനന്ദ് സിങ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് പി.ബി ബൈജന്ത്രിയാണ് ഉത്തരവിട്ടത്.

പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ അമ്മ സ്വപ്നത്തിൽ വന്ന് വിമര്‍ശിക്കുന്നതായി ചിത്രീകരിക്കുന്ന വീഡിയോ ബിഹാര്‍ കോണ്‍ഗ്രസ് കഴിഞ്ഞയാഴ്ച തങ്ങളുടെ എക്സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് വലിയ വിവാദത്തിന് വഴിവെക്കുകയും ചെയ്തു.

വീഡിയോ ഉടനടി പിന്‍വലിക്കാനാണ് കോടതി ഉത്തരവിട്ടത്. അതോടൊപ്പം രാഹുല്‍ ഗാന്ധി, എക്​സ്, , ഫെയ്​സ്ബുക്ക് എന്നിവര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകന്‍ സിദ്ധാര്‍ഥ് പ്രസാദ് പറഞ്ഞു.

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top