ഖത്തറിൽ ഇനി ചൂട് കൂടും. ഇടിമിന്നലും പൊടിക്കാറ്റും ശക്തമാകും. രണ്ടാഴ്ചയോളം സമാന അവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
താപനില ഉയരുകയും വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുകയും ചെയ്യും. ഇടിമിന്നലും കനത്ത പൊടിക്കാറ്റ് ഉണ്ടാകുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.
വൈകുന്നേരം തുടങ്ങി രാത്രിയിലുടനീളമാകും ഇടിമിന്നലും പൊടിക്കാറ്റും.
ഏപ്രിൽ മാസത്തെ ശരാശരി പ്രതിദിന താപനില 26.6 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.