നമ്മുടെ ജീവിതത്തെ ഏറ്റവും സ്വാധീനിക്കുന്ന ഗ്രഹമാണ് ശനി. കഴിഞ്ഞ രണ്ടര വർഷമായി കുംഭം രാശി വെടിഞ്ഞ് മീനം രാശിയിലേക്ക് ശനി പ്രവേശിക്കുകയാണ്. ഈ മാർച്ച് 29ന് രാത്രി 10 മണി 39 മിനിറ്റിന് ശനി മീനം രാശിയിൽ പ്രവേശിച്ചിട്ടുണ്ട്.
മേടം രാശിക്കാർക്ക് ഇത് ഏഴരശ്ശനിയുടെ തുടക്കമാണ്. ചിങ്ങം രാശിക്കാർക്ക് അഷ്ടമിശ്ശനിയും ഉണ്ടാകും. കന്നിക്കൂര്‍-ധനുക്കൂറുകാര്‍ക്കും കണ്ടകശ്ശനി ആരംഭിക്കും.മീനം രാശിക്കാർക്ക് ഏഴരശ്ശനിയിലെ ജന്മശനികാലത്തിന്റെ തുടക്കമാകും.
2027 ജൂൺ മാസം മൂന്നാം തീയതി ശനി മേടം രാശിയിലേക്ക് പ്രവേശിക്കും. 2027 ഒക്ടോബർ 20 ന് വക്ര ഗതിയിൽ തിരികെ മീനം രാശിയിലേക്ക് തന്നെ വരും. വീണ്ടും 2028 ഫെബ്രുവരി മാസം 23 ന് ശനി മേടം രാശിയിലേക്ക് വരും.