top_ad
Tuesday, October 7, 2025 - 6:57 PM
Tuesday, October 7, 2025 - 6:57 PM
single_page_ads

ഷാർജയിലെ സഫീർ മാൾ ഇനി മാർക്ക് & സേവ് മാൾ എന്നറിയപ്പെടും

ഷാർജയിലെ പ്രമുഖ ഷോപ്പിങ് കേന്ദ്രമായ സഫീർ മാൾ ഇനി പുതിയ പേര്. മാർക്ക് & സേവ് മാൾ എന്നാണ് ഇനി മുതൽ അറിയപ്പെടുക. വെസ്റ്റേൺ ഇന്റർനാഷണൽ ​ഗ്രൂപ്പാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഷാർജയിലെ അൽഖാൻ റോഡിലെ പ്രധാന ലാൻഡ്മാർക്ക് ആയിരുന്നു സഫീർ മാൾ. രണ്ടു മാസം മുൻപാണ് മാൾ അടച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തത്.

ജനുവരിയിൽ മാൾ പ്രവർത്തിച്ചിരുന്ന കെട്ടിടം അതിന്റെ ഉടമയ്ക്ക് കൈമാറിയതായി സഫീർ ​ഗ്രൂപ്പ് ഓഫ് കമ്പനീസ് മാർക്കറ്റിങ് മാനേജർ ഓം പ്രകാശ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ മാൾ വെസ്റ്റേൺ ഇന്റർനാഷണൽ ​ഗ്രൂപ്പ് ഏറ്റെടുത്തതായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് വന്നിരുന്നു.

മാളിന്റെ മാനേജ്മെന്റ് മാറുകയാണെന്നും വെസ്റ്റേൺ ഇന്റർനാഷണൽ ​ഗ്രൂപ്പാണ് കമ്പനിയുടെ സ്വത്ത് ഏറ്റെടുത്തിരിക്കുന്നതെന്നും വെസ്റ്റേൺ ഇന്റർനാഷണൽ ​ഗ്രൂപ്പ് ഡയറക്ടർ നവാസ് ബഷീറാണ് അറിയിച്ചത്. ഇപ്പോൾ ഇവിടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇത് 18 മാസത്തിനുള്ളിൽ നവീകരണ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയതായും ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള അനുമതിക്കായി കാത്തിരിക്കുകയാണെന്നും നവാസ് ബഷീർ അറിയിച്ചു. എന്നാൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കെട്ടിടത്തിൽ ഇപ്പോഴും പ്രവർത്തിക്കുന്ന കടകളെ താൽക്കാലികമായി ഒഴിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി എല്ലാ കടകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ‘മാർക്ക് & സേവ്’ എന്ന ബ്രാൻഡിൽ മാൾ പ്രവർത്തനം ആരംഭിക്കും.

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top