നടി മഞ്ജു പിള്ള സിനിമാ-ടെലിവിഷൻ രംഗങ്ങളില്‍ ഒരുപോലെ തിളങ്ങുന്ന താരമാണ്. ഭര്‍ത്താവ് സുജിത്ത് വാസുദേവുമായി പിരിഞ്ഞതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മഞ്ജു പിള്ള. ഹാപ്പിയായി സന്തോഷത്തോടെ കൈ കൊടുത്ത് പിരിഞ്ഞവരാണ് എന്നാണ് മഞ്ജു പറയുന്നത്.
“എനിക്ക് രണ്ട് പേരും വേണമെന്നാണ് മകള്‍ പറഞ്ഞത്. എന്റെ മകളുടെ അച്ഛനാണ്. എനിക്കത് മറക്കാൻ പറ്റില്ല. തിരിച്ച് സുജിത്തും ആ ബഹുമാനം തരുന്നുണ്ട്. ഒരിക്കലും ഞങ്ങൾ അടിച്ച് പിരിഞ്ഞതല്ല. ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. കോമൺ ഫ്രണ്ട്സ് ഇപ്പോഴുമുണ്ട്. ഫാമിലി വളരെ അടുപ്പമാണ്. എന്റെ അമ്മയും സുജിത്തിന്റെ അമ്മയും ഇപ്പോഴും ആഴ്ചയിൽ ഒരിക്കൽ ഫോൺ ചെയ്യും. താൻ ദിവസേനയെന്നോണം വിളിക്കാറുണ്ട്.”- മഞ്ജു പിള്ള പറയുന്നു.
“വേര്‍പിരിയില്‍ ഞങ്ങളുടെ പേഴ്സണൽ കാര്യമാണ്. കുടുംബ ജീവിതത്തേക്കാൾ പ്രിയം സുജിത്തിന് സിനിമാ ജീവിതമായിരുന്നു. ആദ്യം ക്യാമറമാൻ, പിന്നെ ഭർത്താവ്, പിന്നെ അച്ഛൻ എന്നാണ് സുജിത്തിനെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നത്. ക്യാമറ എന്നത് പുള്ളിയുടെ ശ്വാസമാണ്. അത് വിട്ടിട്ട് ഒരും കളിയും സുജിത്തിന് ഇല്ല.” മഞ്ജു പിള്ള പറഞ്ഞു.