top_ad
Tuesday, October 7, 2025 - 6:48 PM
Tuesday, October 7, 2025 - 6:48 PM
single_page_ads

സ്വിസ് ഓപ്പണില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിയില്‍: ശങ്കറിന് തോല്‍വി

സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ സെമി ഫൈനലില്‍ ട്രീസ ജോളി – ഗായത്രി ഗോപീചന്ദ് സഖ്യം. ഹോങ് കോങിന്റെ യുങ് എന്‍ഗാ ടിങ് – യുങ് പുയി ലാം സഖ്യത്തെ തകര്‍ത്താണ് വിജയം. 21-18, 21-14 നാണ് ജയം.

ഹോങ് കോങ് താരങ്ങള്‍ക്ക് വലിയ വെല്ലുവിളികള്‍ ഉയര്‍ത്താതെയാണ് കീഴടങ്ങിയത്. ഇവര്‍ക്ക് ചൈനയുടെ ഷെങ് ഷു ലിയു – ടാന്‍ നിങ് സഖ്യത്തെയാണ് സെമിയില്‍ നേരിടേണ്ടത്.

പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഫ്രാന്‍സിന്റെ ക്രിസ്റ്റോ പൊപോവിനോട് ഇന്ത്യയുടെ ശങ്കര്‍ മുത്തുസ്വാമി സുബ്രഹ്‌മണ്യന്‍ പരാജയപ്പെട്ടു. കഴിഞ്ഞ മത്സരത്തില്‍ ലോക രണ്ടാംനമ്പര്‍ താരം ആന്‍ഡേഴ്‌സ് ആന്റേഴ്‌സനെ തകര്‍ത്താണ് ശങ്കര്‍ ക്വാര്‍ട്ടറില്‍ എത്തിയത്.

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top