ക്ഷേത്രങ്ങളിൽ നാളികേരം ഉടയ്ക്കുന്നത് വിശ്വാസത്തിന്റെ ഭാഗം.എന്തൊക്കെ ഫലങ്ങളാണ് നാളികേരം ഉടയ്ക്കുമ്പോള്‍ ലഭിക്കുന്നത് എന്ന് അറിയാമോ? തേങ്ങ ഉടയ്ക്കുമ്പോള്‍ തന്നെത്തന്നെ ദൈവത്തിന് സമർപ്പിക്കുകയാണ് ചെയ്യുന്നത്. ക്ഷേത്രത്തിൽ തേങ്ങ ഉടയ്ക്കുമ്പോൾ പോസിറ്റീവ് എനർജിയാണ് ലഭിക്കുന്നത്.
ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നിവരുടെ ചൈതന്യത്തെയാണ് തേങ്ങ പ്രതിനിധീകരിക്കുന്നത്. തേങ്ങയുടെ കണ്ണുകൾ ശിവന്റെ തൃക്കണ്ണുകളാണെന്നാണ് വിശ്വസിക്കുന്നത്. കട്ടിയുള്ള പുറംതോട് കാർത്തികേയനെയും കാമ്പ് പാർവതീ ദേവിയെയും സൂചിപ്പിക്കുന്നു. വെള്ളം ഗംഗയെയാണ് സൂചിപ്പിക്കുന്നത്.
തേങ്ങ ഉടയുന്നത് നെടുകേ നടുവിലായി ആണെങ്കിൽ ആഗ്രഹിക്കുന്ന ഫലം ശുഭമായി കലാശിക്കുന്നു. ഏഴുതവണ തലയ്ക്ക് ചുറ്റും തേങ്ങയുഴിഞ്ഞ് ഉടയ്ക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം. രാഹു ദോഷം മാറ്റാന്‍ ഒരു തേങ്ങ ബുധനാഴ്ച രാത്രി തലയ്ക്ക് സമീപം വച്ച് കിടന്നുറങ്ങുക. പിറ്റേന്ന് രാവിലെ ഇത് ഗണപതിക്ക് സമർപ്പിച്ചാൽ നല്ലതാണ്.