ഭാര്യയുടെ സ്വഭാവത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ബിജെപി നേതാവ് കുടുംബത്തെ കൂട്ടത്തോടെ വെടിവച്ചു. വെടിയേറ്റ് മകനും മകളും കൊല്ലപ്പെട്ടു. ഭാര്യക്കും മറ്റൊരു മകള്‍ക്കും ഗുരുതര പരുക്കേറ്റു. ഇവര്‍ ചികിത്സയില്‍ തുടരുകയാണ്.
ബിജെപി നേതാവ് യോഗേഷ് രോഹില്ലയാണ് ഭാര്യക്കും മക്കൾക്കും നേരെ വെടിയുതിർത്തത്.
സഹാരൻപൂർ ജില്ലയിലെ ഗംഗോ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതിയെ സംഭവസ്ഥലത്ത് നിന്ന് പോലീസ് പിടികൂടി. കുടുംബത്തെ കൂട്ടത്തോടെ ഇല്ലാതാക്കാനാണ് ശ്രമിച്ചതെന്ന് യോഗേഷ് രോഹില്ല പറഞ്ഞു. കുറ്റകൃത്യത്തിന് ഉപയോഗിച്ച പിസ്റ്റള്‍ പോലീസ് കണ്ടെടുത്തു.