top_ad
Tuesday, October 7, 2025 - 6:48 PM
Tuesday, October 7, 2025 - 6:48 PM
single_page_ads

തീരുവ യുദ്ധത്തില്‍ നേട്ടമുണ്ടാക്കിയത് സ്വര്‍ണവും വെള്ളിയും; വില ഇനിയും വര്‍ധിച്ചേക്കും

അമേരിക്കന്‍ നയം മാറ്റം ആഗോള സാമ്പത്തിക രംഗത്ത് വലിയ അലയൊലികള്‍ക്ക് കാരണമാവുകയാണ്.വിപണിയില്‍ വന്‍ ചാഞ്ചാട്ടം ദൃശ്യമാണ്. യുഎസ് ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയതോടെ തിരിച്ചടിയായി യുഎസിനെതിരെ കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങളും ഇറക്കുമതി ചുങ്കം ഉയര്‍ത്തിയിട്ടുണ്ട്.

തീരുവയെച്ചൊല്ലിയുള്ള വ്യാപാര യുദ്ധങ്ങളില്‍ നേട്ടമുണ്ടാക്കിയത് സ്വര്‍ണ്ണമാണ്. ലണ്ടന്‍ വിപണിയില്‍ സ്വര്‍ണ്ണം ഔണ്‍സിന് 3000 ഡോളറിനു മുകളിലെത്തി. ഇന്ത്യന്‍ സ്വര്‍ണ്ണ വിലയും ആനുപാതികമായി വര്‍ധിച്ചിട്ടുണ്ട്. വെള്ളി വിലയിലും സമാന കുതിപ്പുണ്ട്. വിദേശ വിപണികളില്‍ ഈ വര്‍ഷം 17 ശതമാനം വില വര്‍ധിച്ചപ്പോള്‍ ആഭ്യന്തര വിപണിയില്‍ കഴിഞ്ഞാഴ്ച വെള്ളിയുടെ വില കിലോഗ്രാമിന് ഒരു ലക്ഷം രൂപയുടെ മുകളിലെത്തിയിട്ടുണ്ട്.

ഇനി ഡിമാന്റിലുണ്ടാകാവുന്ന കുറവ് ഉത്പന്ന വിലകളുടെ ചാഞ്ചാട്ടമുണ്ടാക്കിയേക്കും. എന്തായാലും ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര നയങ്ങള്‍ ആഗോള സാമ്പത്തിക വളര്‍ച്ചയെ ദോഷകരമായി ബാധിച്ചേക്കും. .

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top