ഫെംഗ്ഷൂയി ശാസ്ത്രമനുസരിച്ച് കുറെ രൂപങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാറുണ്ട്. ഇത് ഐശ്വര്യവും ഭാഗ്യവും കുടുംബഭദ്രതയും നിലനിര്‍ത്തും എന്നാണ് വിശ്വാസം. മാനിന്
ഫെംഗ്ഷൂയി അനുസരിച്ച് പ്രാധാന്യമുണ്ട്. ദീർഘായുസ്, സഹനശക്തി വേഗത എന്നിവയാണ് മാനിനെ സംബന്ധിച്ച് സൂചിപ്പിക്കുന്നത്.
മാനിന് ചൈനീസ് ഭാഷയിൽ ‘ലു’ എന്നാണ് പറയുന്നത്. ഫെംഗ്ഷൂയി മാൻ രൂപങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് രോഗങ്ങളെ അകറ്റാനും ആരോഗ്യ പരിപാലനത്തിനും സഹായകമാവുമെന്നാണ് വിശ്വാസം. ഇത് കിടപ്പ് മുറിയുടെ തെക്ക് പടിഞ്ഞാറ് മൂലയിലാണ് സൂക്ഷിക്കേണ്ടത്.
പരസ്പര സ്നേഹം നിലനിർത്താനും വിവാഹ ബന്ധം ഉറപ്പിക്കാനും ഈ മാന്‍ രൂപങ്ങള്‍ സഹായിക്കും. മാൻ സമ്പത്തിനെ പ്രതിനിധാനം ചെയ്യുന്നതിനാൽ
സമ്പത്തിന്റെ കുടം പേറി നിൽക്കുന്ന മാൻരൂപം സമൃദ്ധി വരുത്തും എന്നും പറയപ്പെടുന്നു.